1 GBP = 103.87

ഏഷ്യൻ വീടുകളിലെ സ്വർണക്കവർച്ച; മുന്നറിയിപ്പുമായി തേംസ് വാലി പോലീസ്; സ്ലാവിലും പരിസരപ്രദേശങ്ങളുമായി ഒരു മാസത്തിനിടെ നടന്നത് ഏഴു കവർച്ച

ഏഷ്യൻ വീടുകളിലെ സ്വർണക്കവർച്ച; മുന്നറിയിപ്പുമായി തേംസ് വാലി പോലീസ്; സ്ലാവിലും പരിസരപ്രദേശങ്ങളുമായി ഒരു മാസത്തിനിടെ നടന്നത് ഏഴു കവർച്ച

ലണ്ടൻ: മലയാളികളുൾപ്പെടെയുള്ള ഏഷ്യക്കാർക്ക് തേംസ് വാലി പോലീസിന്റെ മുന്നറിയിപ്പ്. ഏഷ്യക്കാരുടെ വീടുകളെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന കവർച്ചകളെ തുടർന്നാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുന്നത്. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴു ഏഷ്യക്കാരുടെ വീടുകളിലാണ് കവർച്ച നടന്നിരിക്കുന്നത്. സ്വർണ്ണം തന്നെയാണ് എല്ലാ വീടുകളിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. വീട്ടുകാർ പുറത്ത് പോകുന്ന തക്കം നോക്കി കാര്യങ്ങൾ വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തുക.

ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് കവർച്ചാ പരമ്പരയ്ക്ക് തുടക്കമായത്. എൽട്ടൻ മെഡോയിലെ വീട്ടിൽ നിന്നും ഉച്ച്ക്ക് രണ്ടു മണിക്കും രാത്രി ഒന്പതിനുമിടയിലാണ് കവർച്ച നടന്നത്. തുടർന്ന് ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിനും ഏഴരക്കുമിടയിൽ റോബിൻ ഹുഡ് ക്ലോസിലെ വീട്ടിലും കവർച്ചക്കാർ എത്തി. അതുപോലെ തന്നെ ഫെബ്രുവരി നാലിനും അഞ്ചിനും വിക്ടോറിയ റോഡിലെ വീടുകളിലാണ് മോഷണം നടന്നത്. ഫ്രബ്രുവരി 12 ന് മൂന്നിടങ്ങളിലാണ് കവർച്ച നടന്നത്. ആസൂത്രിതമായ രീതിയിലാണ് കവർച്ചകൾ നടന്നതെന്ന് പോലീസ് പറയുന്നു. ആളുകളില്ലാത്ത തക്കം നോക്കി കൃത്യമായ രീതിയിൽ മോഷ്ടാക്കൾ സ്ഥല പരിശോധന നടത്തിയ ശേഷമാണ് കവർച്ച.

പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടു. സമാന രീതിയിൽ മുൻപും രാജ്യത്തുടനീളം മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യക്കാരെ ലക്ഷ്യമിട്ടു കവർച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും കവർച്ചാ പരമ്പര ആദ്യമായിട്ടാണ്. സുരക്ഷിത സ്ഥാനങ്ങളിൽ സ്വർണ്ണാഭരങ്ങൾ സൂക്ഷിക്കണമെന്ന് മുൻമറിയിപ്പ് നൽകുന്നുണ്ടെങ്കിലും ആഭരണങ്ങൾ ധരിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ ഇൻഷുറൻസ് എടുക്കുക, ആഭരണങ്ങളുടെ ഫോട്ടോകൾ സൂക്ഷിക്കുക തുടങ്ങിയവയും ജാഗ്രതയോടെ പാലിക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. കവർച്ചാ പരമ്പരയെത്തുടർന്ന് പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more