1 GBP = 103.69
breaking news

ഫ്രാൻസിലെ വത്തിക്കാൻ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം

ഫ്രാൻസിലെ വത്തിക്കാൻ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം

ഫ്രാൻസിലെ വത്തിക്കാൻ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം. ആർച്ച് ബിഷപ്പ് ലൂയിജി വെന്റൂറയ്ക്കു നേരെയാണ് ആരോപണം. കഴിഞ്ഞ 10 വര്‍ഷമായി ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയാണ് വെന്റൂറ.

പാരിസ് സിറ്റി ഹാളിലെ കീഴ് ജീവനക്കാരനാണ് അംബാസഡര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജനുവരി 17ന് ടൌണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ തെറ്റായി സ്പര്‍ശിച്ചെന്നാണ് ആരോപണം. മേയറുടെ ഓഫീസില്‍ 24ന് ലഭിച്ച പരാതിയില്‍ തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം ആരംഭിച്ചു. വിഷയം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ പ്രതികരിച്ചു.

എന്നാല്‍ അന്വേഷണം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു പാരിസിലെ എംബസി അധികൃതരുടെ നിലപാട്. പാരിസ് മേയറുടെ പുതുവർഷ പ്രസംഗത്തിൽ വത്തിക്കാൻ സ്ഥാനപതി പങ്കെടുക്കുന്നത് പാരമ്പര്യമാണ്. മത നേതാക്കളും മറ്റ് വിശിഷ്ട വ്യക്തികളുമാണ് ഈ ചടങ്ങിൽ പങ്കെടുക്കാറുള്ളത്. സഭയിലെ ഉന്നതർക്കെതിരെ ലോകവ്യാപകമായി ലൈംഗികാരോപണം ഉയരുന്ന സാഹചര്യത്തിലാണ് സ്ഥാനപതിക്കെതിരെ പരാതി ഉയര്‍ന്നത്.

പുരോഹിതർ ചിലയിടങ്ങളിൽ കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കിയ സംഭവങ്ങളുണ്ടെന്നും ലൈംഗിക പീഡന കേസുകളില്‍ ശക്തമായ നടപടിയെടുക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more