1 GBP = 103.69
breaking news

ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍; ‘നീ ചന്തയാണെങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാനെന്ന്’ പി.സി

ഉദ്ഘാടനത്തിനെത്തിയ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍; ‘നീ ചന്തയാണെങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാനെന്ന്’ പി.സി

ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍. ഉദ്ഘാടനത്തിനെത്തിയ പി.സി സംസാരിക്കാന്‍ മൈക്ക് കയ്യില്‍ എടുത്തപ്പോള്‍ മുതല്‍ കൂവലായിരുന്നു. നിറഞ്ഞ സദസില്‍ നിന്നും അതിനെക്കാള്‍ ഗംഭീരമായിട്ടായിരുന്നു കൂവല്‍. എന്നാല്‍ കൂവലൊന്നും പി.സിക്ക് പ്രശ്നമായില്ല. സദസിനോട് പി.സി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

‘ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ് നിന്നെ ഒന്നും പേടിച്ച് പോകുന്നവന്‍ അല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും. നീ ചന്തയാണങ്കില്‍ നിന്നെക്കാള്‍ വലിയ ചന്തയാണ് ഞാന്‍’ എന്നും പിസി പറയുന്നു. ഒടുവില്‍ പരിപാടി ഉദ്ഘാടനം ചെയ്തായി പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ജോര്‍ജ്. നേരത്തെ, പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ ജോര്‍ജിനു നേരെ ചീമുട്ടയെറിഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more