1 GBP = 104.17

ബ്രെക്സിറ്റ്‌: പുതിയ കരാറോ, നോ ഡീൽ ബ്രെക്സിറ്റോ, രണ്ടാം റഫറണ്ടമോ? അതോ തിരഞ്ഞെടുപ്പോ? തെരേസാ മേയ്ക്ക് ഇന്ന് നിർണ്ണായക ദിനം

ബ്രെക്സിറ്റ്‌: പുതിയ കരാറോ, നോ ഡീൽ ബ്രെക്സിറ്റോ, രണ്ടാം റഫറണ്ടമോ? അതോ തിരഞ്ഞെടുപ്പോ? തെരേസാ മേയ്ക്ക് ഇന്ന് നിർണ്ണായക ദിനം

ബ്രിട്ടന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസാ മേ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നു. ബ്രെക്സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് തള്ളി. 202നെതിരെ 432 വോട്ടുകള്‍ക്കാണ് കരാര്‍ തള്ളിയത്. ഇതിന് മുമ്പ് 1924ല്‍ പ്രധാനമന്ത്രിയായിരുന്ന ലേബര്‍പാര്‍ട്ടിയുടെ റംസി മക്ഡോണള്‍ഡാണ് പാര്‍ലമെന്റില്‍ ഇത്രയും വലിയ പരാജയം നേരിട്ടിട്ടുള്ളത്. സ്വന്തം പാര്‍ട്ടിയിലെ എം.പിമാരുടെ വോട്ട് പോലും ഉറപ്പിക്കാന്‍ തെരേസാ മേക്ക് കഴിഞ്ഞില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്നലത്തേക്കാൾ നിര്‍ണായകമാണ് തെരേസാ മേക്ക് ഇന്ന്. കാരണം ബ്രെക്സിറ്റ് കരാര്‍ തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ മേക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇന്നുതന്നെ അതില്‍ വോട്ടെടുപ്പുണ്ടാകും. ഈ വോട്ടെടുപ്പ് പ്രധാനമന്ത്രിയെന്ന നിലയില്‍ തെരേസാമേയുടെ ഭാവി നിശ്ചയിക്കുന്നതായിരിക്കും.

ബ്രെക്സിറ്റ് കരാര്‍ തള്ളിയ സാഹചര്യത്തില്‍ ഇനിയുള്ള സാധ്യതകള്‍ ഇതൊക്കെയാണ്

മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ പദ്ധതി പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കുക

NO DEAL BREXIT അഥവാ ഉടമ്പടികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുക

കരാറിന്‍മേല്‍ വീണ്ടും ചര്‍ച്ച നടത്തുക

ബ്രെക്സിറ്റ് വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടുമൊരു ജനഹിത പരിശോധന നടത്തുക

ബ്രെക്സിറ്റ് പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുക. ഇതിനായി ആര്‍ട്ടിക്കിള്‍ 50യില്‍ ഭേദഗതി വരുത്തുക.

കരാറിലെ പ്രധാന വ്യവസ്ഥകള്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ നല്‍കേണ്ട തുക (ഏകദേശം 39 ബില്യണ്‍ യൂറോ നല്‍കണം).

പൗരത്വം – ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടേയും യൂറോപ്യന്‍ യൂണിയനിലുള്ള ബ്രിട്ടന്‍ പൗരന്മാരുടേയും പൗരത്വം

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും അയര്‍ലണ്ടും തമ്മിലുള്ള ഭാവി ബന്ധം

മാര്‍ച്ച് 29 മുതലുള്ള പരിവര്‍ത്തന സമയം

ഇതില്‍ ഐറിഷ് ബോര്‍ഡറുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ബ്രെക്സിറ്റ് കരാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മേ. വീണ്ടും ബ്രസ്സല്‍സിലേക്ക് പോകുന്നതിന് മുന്നോടിയായി മുന്നണിയിലെ പാര്‍ട്ടികളുമായെല്ലാം ചര്‍ച്ചക്ക് തയ്യാറാണെന്ന് മേ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ഇതൊക്കെയാണെങ്കിലും ഇന്നത്തെ അവിശ്വാസപ്രമേയം തെരേസാമ മേ അതിജീവിച്ചേ മതിയാകൂ.

കണക്കുകള്‍ ഇതാണെങ്കിലും ഇതില്‍ ഭൂരിഭാഗവും എതിര്‍ക്കുന്നത് ബ്രെക്സിറ്റിനെയല്ല മറിച്ച് ബ്രെക്സിറ്റ് കരാറിനേയാണ്. ഉപാധിരഹിതമായി ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ പിന്തുണക്കുന്നവരുമുണ്ട്.
സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ 118 എം.പിമാര്‍ ഇപ്പോള്‍ നടന്ന വോട്ടിങ്ങില്‍ പ്രതിപക്ഷത്തിനൊപ്പമായിരുന്നു. ലേബര്‍പാര്‍ട്ടിയിലെ മൂന്ന് എം.പിമാര്‍ മേക്കൊപ്പവും നിന്നു. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മറ്റൊരു പ്ലാനുമായി പാര്‍ലിമെന്റിലെത്താനാണ് മേയുടെ തീരുമാനം.

കണക്കുകള്‍ ഇതാണെങ്കിലും ഇതില്‍ ഭൂരിഭാഗവും എതിര്‍ക്കുന്നത് ബ്രെക്സിറ്റിനെയല്ല മറിച്ച് ബ്രെക്സിറ്റ് കരാറിനേയാണ്. ഉപാധിരഹിതമായി ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ പിന്തുണക്കുന്നവരുമുണ്ട്. അതുകൊണ്ട് ബ്രെക്സിറ്റ് കരാര്‍ വോട്ടിങ്ങില്‍ പരാജയപ്പെട്ടുവെന്ന് കരുതി ഇന്ന് നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ മേ പരാജയപ്പെടണമെന്നില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മേക്കൊപ്പം നിന്നാല്‍ അവിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാന്‍ തെരേസാ മേക്ക് സാധിക്കും.

കൂടുതല്‍ നല്ലൊരു കരാറിനായാണ് നിലവിലെ കരാറിനെ എതിര്‍ത്തതെന്ന് വ്യക്തമാക്കുന്ന എം.പിമാരുണ്ട്. രാജ്യത്തിന്റെ കൂടുതല്‍ നല്ല ഭാവിക്ക് വേണ്ടിയാണ് കരാറിനെ എതിര്‍ത്തതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മേയെ പിന്തുണക്കുമെന്ന് തീവ്ര ബ്രെക്സിറ്റ് വാദിയായ ബോറിസ് ജോണ്‍സണ്‍ അടക്കമുള്ള എം.പിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മറിച്ച് സംഭവിച്ചാല്‍ അതായത് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഉടന്‍ തന്നെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ മേക്ക് മുന്നിലുള്ള മറ്റൊരു വഴി പ്ലാന്‍ ബി അഥവാ നോര്‍വെ രീതിയിലുളള കരാറാണ്. ഇതുപ്രകാരം ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടാം എന്നാല്‍ വാണിജ്യ കരാറുകള്‍ തുടരാം. ഇതിനെ ലേബര്‍പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ പിന്തുണക്കുന്നുണ്ട്.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ മേക്ക് മുന്നിലുള്ള മറ്റൊരു വഴി പ്ലാന്‍ ബി അഥവാ നോര്‍വെ രീതിയിലുളള കരാറാണ്. ഇതുപ്രകാരം ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ വിടാം എന്നാല്‍ വാണിജ്യ കരാറുകള്‍ തുടരാം. ഇതിനെ ലേബര്‍പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ പിന്തുണക്കുന്നുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചാല്‍ നോര്‍വെ ഡീലിന്റെ രീതി അവലംബിച്ച് നിലവിലെ കരാറുകള്‍ കുറച്ചുകൂടി മയപ്പെടുത്തേണ്ടിവരും മേയ്ക്ക്.

ബ്രിട്ടനില്‍ 2022ലാണ് ഇനി വോട്ടെടുപ്പ് നടക്കേണ്ടത്. വിശ്വാസ വോട്ടെടുപ്പില്‍ തെരേസാമേ പരാജയപ്പെടുകയാണെങ്കില്‍ വരുന്ന പതിനാല് ദിവത്തിനുള്ളില്‍ ഒന്നുകില്‍ മേ വിശ്വാസം ആര്‍ജിക്കണം അല്ലെങ്കില്‍ പുതിയ ഒരു സര്‍ക്കാരുണ്ടാക്കി ആ സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണം. ഇതിന് സാധിച്ചില്ലെങ്കിലാണ് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more