1 GBP = 103.12

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിനു സമീപം തീകൊളുത്തി ആത്മഹത്യാശ്രമം

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിനു സമീപം തീകൊളുത്തി ആത്മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന പന്തലിന് സമീപം ആത്മഹത്യാ ശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാളാണ് സമരപന്തലിന് സമീപം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വേണുഗോപാല്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 70 ഓളം പേര്‍ സമരപന്തലില്‍ ഉണ്ടായിരുന്നു. സമരപന്തലിന് എതിര്‍ വശത്തെ ക്യാപിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീ കൊളുത്തിയശേഷമാണ് ഇയാള്‍ സമരപന്തലിലേക്ക് വന്നത്.

വേണുഗോപാല്‍ ബിജെപി അനുഭാവിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാല്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more