1 GBP = 103.69

ബ്രിട്ടനിൽ മയക്കുമരുന്നും മദ്യവുമുപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്; ഒരു ദിവസം പിടിക്കപ്പെടുന്നത് ശരാശി 37 പേർ

ബ്രിട്ടനിൽ മയക്കുമരുന്നും മദ്യവുമുപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്; ഒരു ദിവസം പിടിക്കപ്പെടുന്നത് ശരാശി 37 പേർ

ലണ്ടൻ: ബ്രിട്ടനിൽ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം പിടിക്കപ്പെട്ടതിനേക്കാൾ അമ്പത് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് നടത്തുന്ന വാഹന പരിശോധനയിൽ ഒരു ദിവസം ശരാശരി 37 പേരാണ് പിടിക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അതേസമയം ലഹരിയുപയോഗിച്ച് അപകടങ്ങൾ വരുത്തി വയ്ക്കുന്ന ഡ്രൈവർമാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേതിൽ നിന്നും അമ്പത് ശതമാനത്തോളമാണ് വർദ്ധനവ്. മദ്യം കൂടാതെ കനാബിസ്, കൊക്കെയ്ൻ തുടങ്ങിയ മയക്ക് മരുന്നുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരും റിക്കോർഡ് ലെവലിലാണ്. ഒരു മാസം നീണ്ട ഓപ്പറേഷനിൽ രാജ്യത്തെ മുപ്പത്തിയെട്ടോളം പോലീസ് ഫോഴ്‌സുകൾ ചേർന്നാണ് വാഹനപരിശോധനകൾ നടത്തിയത്. വിവിധ കാരണങ്ങളാൽ വാഹനം തടഞ്ഞു പരിശോധിച്ച 1962 ഡ്രൈവർമാരിൽ 1108 ഉം മദ്യപിച്ചോ മയക്കുമരുന്നു ഉപയോഗിച്ചോ ആണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

റോഡ് സേഫ്റ്റി ചാരിറ്റിയായ ബ്രെക്കിന്റെ ഒരു വക്താവ് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു. സർക്കാർ തലത്തിലും പോലീസ് സേനാ വിഭാഗങ്ങളിൽ നിന്നുമായി കാര്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമിലി ബ്രൗൺ എന്ന മുപ്പത്തിരണ്ട്കാരി കുട്ടികളെയും കൊണ്ട് സ്‌കൂളിൽ പോകുന്ന വഴി സൈക്കിൾ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത് കൊക്കയ്ൻ ഉപയോഗിച്ച് വാഹനമോടിച്ചപ്പോഴാണ്. ഇവരെ ലൈസൻസ് റദ്ദാക്കി ഒരു വർഷത്തേക്കാണ് കോടതി ജയിലിലടച്ചത്. ലഹരിയുപയോഗിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളിൽ വർഷം തോറും ശരാശരി 320 പേരാണ് കൊല്ലപ്പെടുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകളിൽ സൂചിപ്പിക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾ ആരംഭിച്ചതോടെ പോലീസും കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more