1 GBP = 103.68
breaking news

ദിലീപിന്റെ രാജി ‘അമ്മ സ്വീകരിച്ചു; താൻ ആവശ്യപ്പെട്ട പ്രകാരമാണ് രാജിയെന്ന് മോഹൻലാൽ; സിദ്ദിഖിന്റെ വാർത്താസമ്മേളനം തന്റെ അറിവോടെ

ദിലീപിന്റെ രാജി ‘അമ്മ സ്വീകരിച്ചു; താൻ ആവശ്യപ്പെട്ട പ്രകാരമാണ് രാജിയെന്ന് മോഹൻലാൽ; സിദ്ദിഖിന്റെ വാർത്താസമ്മേളനം തന്റെ അറിവോടെ

അമ്മയിൽ നിന്നും രാജിവെച്ച് നടൻ ദിലീപ്. ദിലീപിന്റെ രാജിക്കത്ത് അമ്മ സ്വീകരിച്ചു. അമ്മ ആവശ്യപ്പെട്ടിട്ടാണ് ദിലീപ് രാജി വെച്ചതെന്ന് അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

താൻ ആവശ്യപ്പെട്ട പ്രകാരമാണ് ദിലീപ് രാജി വെയ്ക്കാമെന്ന് സമ്മതിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കി. ഡബ്ല്യൂ.സി.സി വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. രാജി വെച്ച് പോയവർ തിരിച്ചു വരണമെങ്കിൽ അപേക്ഷ നൽകണമെന്നും മോഹൻലാൽ പ്രതികരിച്ചു. സിദ്ധീക്ക് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ അറിവോടെയെന്നും മോഹൻലാൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more