1 GBP = 103.95

യു.എ.ഇ ഭരണാധികാരികൾ മലയാളികളോട് പുലർത്തുന്ന സ്നേഹത്തിന് ബിഗ് സല്യൂട്ട്; മുഖ്യമന്ത്രി

യു.എ.ഇ ഭരണാധികാരികൾ മലയാളികളോട് പുലർത്തുന്ന സ്നേഹത്തിന് ബിഗ് സല്യൂട്ട്; മുഖ്യമന്ത്രി

അബുദാബി: യു.എ.ഇ ഭരണാധികാരികൾ മലയാളികളോട് പുലർത്തുന്ന സ്നേഹത്തിന് ബിഗ് സല്യൂട്ട് നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ വലയുന്ന സമയത്ത്​ യു.എ.ഇ നൽകുന്ന സ്നേഹം കേരളത്തി​​െൻറ കരുത്താണ്. അത്​ 100 ദശലക്ഷം ഡോളറിനെക്കാൾ വിലയുള്ളതാണ്​. ഇത് പ്രവാസി മലയാളിയുടെ പ്രവർത്തനവിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തി​​െൻറ പുനർനിർമാണത്തിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡം അനുസരിച്ചു 4000 കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തോട് ചോദിക്കാനാവില്ല. ഭവനനിർമാണത്തിന് മാത്രം 5,650 കോടി രൂപ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അബുദാബിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ്​ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്​. യു.എ.ഇ കാബിനറ്റ് – സഹിഷ്ണുതാ കാര്യമന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ മുഖ്യമന്ത്രിക്കൊപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്​.

കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്ന് യു.എ.ഇ മന്ത്രി ശൈഖ് നെഹ്യാൻ പറഞ്ഞു. മലയാളികളുടെ ഒത്തൊരുമയിൽ കേരളത്തെ പുനർനിർമിക്കാനാവും. യു.എ.ഇയുടെ വളർച്ചയിൽ മലയാളികളുടെ സംഭാവന വളരെ വലുതാണ്. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും അദ്ദേഹം വ്യക്​തമാക്കി. നല്ല കാലത്തും മോശം കാലത്തും ഞങ്ങൾ കേരളത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ലുലു ഗ്രൂപ്പ് സീനിയർ മാനേജ്‌മ​െൻറ്​ ജീവനക്കാർ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന്​ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് തീരുമാനം. ലുലു ഗ്രൂപ്പി​​െൻറ 48,600 ജീവനക്കാരും കേരളത്തി​​െൻറ പുനർനിർമാണത്തി​​െൻറ ഭാഗമാകണമെന്നും എം.എ യൂസഫലി അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more