1 GBP = 103.92

പയ്യന്നൂരിൽ വാഹനാപകടം: നാല് മരണം

പയ്യന്നൂരിൽ വാഹനാപകടം: നാല് മരണം

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. തൃശൂര്‍ കുര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാൽ (55), സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10), ദിയ എന്നിവരാണ് മരിച്ചത്.

തൃശൂരില്‍ നിന്ന് മൂകാംബികയിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടം. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.  ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more