1 GBP = 103.14

ഫ്രാങ്കോ മുളക്കലിനെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാത്രീകൾ നയിച്ച സമരത്തെ അനുകൂലിച്ച സിസ്റ്റർ ലൂസിക്ക് സഭാവിലക്ക്

ഫ്രാങ്കോ മുളക്കലിനെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാത്രീകൾ നയിച്ച സമരത്തെ അനുകൂലിച്ച സിസ്റ്റർ ലൂസിക്ക് സഭാവിലക്ക്

മാനന്തവാടി: ലൈംഗിക പീഡനക്കേസിൽ ബിഷപ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ കന്യാസ്​ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച സിസ്​റ്റർ ലൂസി കളപ്പുരക്ക്​ കത്തോലിക്ക സഭയുടെ വിലക്ക്​. വേദപാഠം, വിശുദ്ധ കുർബാന, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ്​ മാനന്തവാടി രൂപത സിസ്​റ്റർക്ക്​ വിലക്കേർപ്പെടുത്തിയത്​.

സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ്​ നടപടി എന്നാണ്​ വിവരം.  എന്നാൽ സിസ്​റ്റർ ആരോപണം നിഷേധിച്ചു. മാധ്യമങ്ങളിലെ ചർച്ചകളിലോ സമരവേദികളിലോ താൻ സഭക്കെതി​െര പറഞ്ഞിട്ടില്ല. സഭക്കുള്ളിലെ പുഴുക്കുത്തുകളെയാണ്​ താൻ വിമർശിച്ചത്​. തെറ്റ്​ എന്താണെന്ന്​ ചൂണ്ടിക്കാണിച്ച ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്​. രൂപതയുടെ വിലക്ക്​ അനുസരിക്കുമെന്നും സിസ്​റ്റർ പറഞ്ഞു.

ഇന്ന്​ രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോൾ മദർ സുപ്പീരിയറാണ്​ വിലക്ക്​ വിവരം അറിയിച്ചരതന്നും സിസ്​റ്റർ ലൂസി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more