1 GBP = 103.68
breaking news

പായ്‌വഞ്ചിയില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളിയായ നാവികന്‍ അഭിലാഷ് ടോമിക്ക് പരിക്ക്

പായ്‌വഞ്ചിയില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളിയായ നാവികന്‍ അഭിലാഷ് ടോമിക്ക് പരിക്ക്

പായ്‌വഞ്ചിയില്‍ ലോകം ചുറ്റി സഞ്ചരിക്കുന്ന മലയാളിയായ നാവികന്‍ അഭിലാഷ് ടോമിക്ക് പരിക്ക്. ആസ്ട്രേലിയന്‍ തീരത്തുണ്ടായ ചുഴലിക്കാറ്റില്‍ പായ്‌വഞ്ചിയിലെ തൂണ്‍ തകര്‍ന്നാണ് അപകടമുണ്ടായത്. അഭിലാഷ് സഞ്ചരിച്ചിരുന്ന പായ്‌വഞ്ചി കണ്ടെത്താനായിട്ടില്ല. ആസ്ട്രേലിയയയിലെ പെര്‍ത്തില്‍ നിന്നും 1900 മൈല്‍ അകലെയായിരുന്നു അപകടം. ഇന്ത്യന്‍ നാവിക സേന ആസ്ട്രേലിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു. പായ്‌വഞ്ചിയിലെ ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അഭിലാഷിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് ആസ്ട്രേലിയന്‍ നേവി അറിയിച്ചു.

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് അപകടമുണ്ടായിരിക്കുന്നത്. പായ്‌വഞ്ചിയുടെ തൂണുകള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അഭിലാഷിന്റെ മുതുകിന് സാരമായി പരിക്കേറ്റെന്നുമാണ് ലഭിക്കുന്ന വിവരം. താന്‍ സുരക്ഷിതനാണെന്നും ജി.പിഎസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷിൽ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. അഭിലാഷ് ടോമിയില്‍ നിന്ന് ആദ്യം സന്ദേശം ലഭിച്ചതിനെത്തുടർന്ന് തിരച്ചിലാനായി ഓസ്‌ട്രേലിയ വിമാനങ്ങള്‍ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തൂരിയ എന്ന പായ്‌വഞ്ചിയിലാണ് അഭിലാഷ് സഞ്ചരിച്ചിരുന്നത്. ശക്തമായ കാറ്റിലും ഉയര്‍ന്ന തിരമാലയിലും പെട്ടാണ് അഭിലാഷിന്റെയും റേസില്‍ പങ്കെടുക്കുന്ന മറ്റു രണ്ടു നാവികരുടെയും പായ്‌വഞ്ചികള്‍ അപകടത്തില്‍പ്പെട്ടത്.

ഫ്രാന്‍സ് തീരത്തുനിന്ന് ജൂലായ് ഒന്നിനാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.

2013 ല്‍ ആണ് നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി ചരിത്രം കുറിച്ചത്. 2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ് വഞ്ചിയില്‍ പുറപ്പെട്ട്, നാലു ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമിയും നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more