1 GBP = 105.17
breaking news

പ്രളയം; കേരളത്തിന് യു.എ.ഇ 700 കോടി നല്‍കും

പ്രളയം; കേരളത്തിന് യു.എ.ഇ 700 കോടി നല്‍കും

കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

പ്രളയം അതിജീവിക്കാന്‍ ബൃഹത് പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പദ്ധതിയുടെ വിശദാംശങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് കേരളത്തിന്റെ വായ്പാ പരിധി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നാലര ശതമാനമായി ഉയര്‍ത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക. ഇതുവഴി 10500 കോടി രൂപ സമാഹരിക്കാം. സംസ്ഥാന ജിഎസ്ടിയില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ അനുമതി തേടും. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടും. ദുരിതാശ്വാസവും പുനരധിവാസവും ചര്‍ച്ച ചെയ്യാനാണ് പ്രത്യേക നിയമസഭ സമ്മേളനം ചേരുക. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെന്ന് കുടിശ്ശിക പിരിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പശ്ചാത്തല സൌകര്യം, കൃഷി, ജലസേചനം തുടങ്ങിയ മേഖലയില്‍ നബാര്‍ഡിനോട് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more