1 GBP = 103.70

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അഞ്ചാം നാള്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ എതിരേറ്റത് 35 പാമ്പുകള്‍

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് അഞ്ചാം നാള്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ എതിരേറ്റത് 35 പാമ്പുകള്‍

പ്രളയക്കെടുതിയില്‍ ദിവസങ്ങളോളം ദുരിതാശ്വാസക്യാമ്പില്‍ കഴിയേണ്ടി വന്ന വീട്ടമ്മ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ കണ്ടത് 35 പാമ്പുകളെ. വാതിലിലും പാത്രങ്ങളിലും ഗ്യാസ് സിലിണ്ടറിലുമെല്ലാം പാമ്പായിരന്നു. ആലുവ ദേശം കവലയിലെ വീട്ടില്‍ നിന്ന് കഴുത്തൊപ്പം വെള്ളത്തില്‍ കിട്ടിയ വള്ളത്തില്‍ കയറി ക്യാമ്പിലേക്ക് പോയതാണ് ദീപ എന്ന വീട്ടമ്മ.

ബുധനാഴ്ച മുതല്‍ ഞായറാഴ്്ച വരെ വീട്ടില്‍ വെള്ളം കയറിക്കിടക്കുകയായിരുന്നു. ഭര്‍ത്താവും രണ്ടു മക്കളും വേറെ ക്യാമ്പിലായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മുട്ടോളം ചെളിയും അതില്‍ നിറയെ പാമ്പുകളേയും കണ്ടത്. ഇതിനെയെല്ലാം കൊന്ന് കഴിഞ്ഞിട്ടാണ് ദീപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ടി വിയും ഫ്രിഡ്ജ് അടക്കമുള്ള എല്ലാ വീട്ടുപകരണങ്ങളും നശിച്ചു. മരപ്പണിക്കാരനായ ഭര്‍ത്താവ് 15 വര്‍ഷം ഗള്‍ഫില്‍ സമ്പാദിച്ച് നേടിയതെല്ലാം നഷ്ടപ്പെട്ടു. ഒന്ന് മാറിയുടക്കനുള്ള വസ്ത്രങ്ങളടക്കം എല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതം ഒന്നു കൂടി കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ദീപയും കുടുംബവും.

കടപ്പാട് മനോരമ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more