1 GBP = 103.12

അതിസാഹസികമായി വീടിന്റെ ടെറസിന് മുകളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യിച്ച് രക്ഷാപ്രവർത്തനം

അതിസാഹസികമായി വീടിന്റെ ടെറസിന് മുകളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യിച്ച് രക്ഷാപ്രവർത്തനം

കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ട് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നേവിയുടെ ഹെലികോപ്ടര്‍ ടെറസില്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിയത് മലയാളിയായ ക്യാപ്ടന്‍ പി.രാജ്കുമാര്‍. നാവികസേനയുടെ സീകിങ് 42 സി എന്ന ഹെലികോപ്ടറാണ് രാജ്കുമാര്‍ അതിസാഹസികമായി വീടുകള്‍ക്കു മുകളില്‍ ഇറക്കിയത്.

ഓഖി ദുരന്തസമയത്തും നാവികസേനാ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ കര്‍മ്മനിരതനായിരുന്നു. അന്നത്തെ രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹത്തെ രാജ്യം ശൗര്യ ചക്ര മെഡല്‍ നല്‍കിയാണ് ആദരിച്ചത്. ഇക്കുറി സാഹസികമായി ഈ ക്യാപ്ടന്‍ രക്ഷിച്ചെടുത്തത് 26 പേരെ. കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡയിലെ അംഗമായ രാജ്കുമാര്‍ പാലക്കാട് സ്വദേശിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more