1 GBP = 103.85
breaking news

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്ഥിതിഗതികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തണമെന്നും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ സ്ഥതി സംബന്ധിച്ച് നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസറ്റിസിന്റെ ബെഞ്ചാണ്. 138 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്താമോയെന്ന് സുപ്രീംകോടതി  ചോദിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇതു നിരസിക്കുകയായിരുന്നു.

നേരത്തെ കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തില്ലെന്നും 142 അടിയില്‍ നില നിര്‍ത്തുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ജലനിരപ്പ് 142 അടിയായി നില നിര്‍ത്താനുള്ള അവകാശം സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. കോടതി വിധി പ്രകാരം മുന്നോട്ടു പോകും. മുല്ലപെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ കൊണ്ടു വരണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more