1 GBP = 103.73
breaking news

ആലുവ തോട്ടക്കാട്ടുകരയിൽ വീട്ടിൽ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയർ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു.

ആലുവ തോട്ടക്കാട്ടുകരയിൽ വീട്ടിൽ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയർ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു.

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ വീട്ടിൽ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയർ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു. അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്‌സ് സംഘം രക്ഷ പ്രവർത്തനം തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്.  ആലുവയിലെ കടുങ്ങല്ലൂർ, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തൻവേലിക്കര എന്നിവിടങ്ങളും ഒറ്റപ്പെട്ടു. ആലുവയിൽ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉൾപ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more