1 GBP = 128.78
breaking news

യുക്രെയ്ൻ ഡ്രോൺ ആക്രമണം; റഷ്യയിൽ എണ്ണവ്യവസായ കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയ്ൻ ഡ്രോൺ ആക്രമണം; റഷ്യയിൽ എണ്ണവ്യവസായ കേന്ദ്രത്തിന് തീപിടിച്ചു

കിയവ്: റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എണ്ണവ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. ക്രാസ്നോദർ മേഖലയിൽ പ്രവർത്തിക്കുന്ന എണ്ണ ടെർമിനലിന് തീപിടിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ, യുക്രെയ്നിന്റെ റഷ്യൻ അധിനിവേശ മേഖലയായ ലുഹാൻസ്കിലെ സ്റ്റാരോബിൽസ്ക് നഗരത്തിലെ കോളജ് ഹോസ്റ്റലിന് നേരെ വെള്ളിയാഴ്ച പുലർച്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. മൂന്ന് ദിവസത്തെ വെടിനിർത്തലിനുശേഷം യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മേയ് 17ന് റഷ്യക്കെതിരെ ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണം യുക്രെയ്ൻ നടത്തിയിരുന്നു. തലസ്ഥാനമായ മോസ്കോയിലും പരിസര പ്രദേശങ്ങളിലും നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിട സമുച്ചയങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more