1 GBP = 103.94

യുക്മ കലാമേള രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു

യുക്മ കലാമേള രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു

ഷെഫീൽഡ്: ഒൻപതാമത് യുക്മ കലാമേളയ്ക്കായുള്ള രജിസ്‌ട്രേഷൻ നടപടികൾ ബാലഭാസ്കർ നഗറിൽ ആരംഭിച്ചു. രാവിലെ എട്ടു മണിയോടെ തന്നെ രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തനമാരംഭിച്ചിരുന്നു. യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ആദ്യ ടാഗ് സ്വീകരിച്ച് കൊണ്ടാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്. യുക്മ വള്ളംകളി ജനറൽ കൺവീനർ എബി സെബാസ്റ്റ്യൻ, യുക്മ നേഴ്‌സസ് ഫോറം പ്രതിനിധി എബ്രഹാം പൊന്നുംപുരയിടം, യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ ട്രഷറർ അനിൽ വർഗ്ഗീസ് തുടങ്ങിയവർ രജിസ്‌ട്രേഷൻ കൗണ്ടറിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വിവിധ റീജിയനുകളുടെ ഭാരവാഹികൾ വഴി മത്സരാർത്ഥികൾക്കുള്ള ചെസ്സ് നമ്പറുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. കൃത്യം ഒമ്പതര മണിയോടെ തന്നെ സ്റ്റേജുകളിൽ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചീഫ് കലാമേള കോർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിൻ അറിയിച്ചു. നീലഗിരി റെസ്റ്റോറന്റിന്റെ നേതൃത്വത്തിലുള്ള ഭക്ഷണശാലയും രാവിലെ എട്ടു മണിമുതൽ തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more