1 GBP = 103.91

എൻ എച്ച് എസിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഡോക്ടറുടെ   ഒന്‍പതിന നിര്‍ദേശങ്ങള്‍ വൈറല്‍  ആവുന്നു

എൻ എച്ച് എസിനെ  രക്ഷിക്കാന്‍ ഇന്ത്യന്‍ ഡോക്ടറുടെ   ഒന്‍പതിന നിര്‍ദേശങ്ങള്‍ വൈറല്‍  ആവുന്നു

എൻ എച്ച് എസ് പ്രതിസന്ധിയില്‍ ..ആവശ്യത്തിന് ഡോക്ടര്‍മാരില്ല, നഴ്സുമാരില്ല ,എ ആൻഡ് ഇ വെയിറ്റിംഗ്  ടൈം മണിക്കൂറുകള്‍ നീളുന്നു, ഓപ്പറേഷന്‍ ഒരു മാസത്തോളം നീട്ടി വയ്ക്കുന്നു..ഓരോ ദിവസവും എൻ എച്ച് എസ്നെ സംബന്ധിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്‌.

വരുന്ന വാര്‍ത്തകളില്‍ ഏറെയും സത്യമാണെങ്കിലും ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ആരും നിര്‍ദേശിക്കുന്നുമില്ല .അങ്ങിനെയിരിക്കെയാണ്‌   എൻ എച്ച് എസ് നെ രക്ഷിക്കാന്‍ ഇന്ത്യന്‍ വംശജനായ ഗൌതം ദാസ് എന്ന സീനിയര്‍  സര്‍ജന്‍ ഒന്‍പതിന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.ഇന്‍ഡിപ്പന്‍ഡന്റ്  ദിനപത്രത്തില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ഇതിനകം  വൈറല്‍  ആയിക്കഴിഞ്ഞു.

ഡോക്ടറുടെ നിര്‍ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്

എൻ എച്ച് എസ്ന്‍റെ ലക്ഷ്യം ഇനിയെങ്കിലും രോഗികള്‍ക്ക് ചികിത്സ നല്‍കി സമയത്തിന്   വീട്ടില്‍ വിടുക  എന്നതായിരിക്കണം. സോഷ്യല്‍ കെയര്‍ നല്‍കുന്ന പരിപാടി നിര്‍ത്തിയെ തീരൂ.

എൻ എച്ച് എസ്ന്‍റെ നേതൃത്വം മാറണം. കഴിഞ്ഞ പത്തുവര്‍ഷം ക്രിയാത്കമായി ഒന്നും ചെയ്യാത്തവരില്‍ നിന്നും ഇനി എന്താണ് പ്രതീക്ഷിക്കാവുന്നത്

രാഷ്ട്രീയക്കാരും മാധ്യമങ്ങളും എൻ എച്ച് എസ്നെ സംബന്ധിച്ച ഊതിപ്പെരുപ്പിച്ച  വാര്‍ത്തകള്‍  പ്രചരിപ്പിക്കുന്നത് തടയണം

എൻ എച്ച് എസ് മാനേജ്മെന്‍റ്  രംഗത്തെ കടും പിടുത്തങ്ങള്‍ ഒഴിവാക്കണം. ക്ലിനിക്കല്‍ രംഗത്ത്‌ പരിചയമുള്ളവരെ മാനേജ്മെന്‍റ്  പണി ചെയ്യാന്‍ ഏല്‍പ്പിക്കണം

എൻ എച്ച് എസ്ല്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ അംഗീകാരവും ശമ്പളവും കൊടുക്കണം

വിദേശ നഴ്സുമാരെയും ഡോക്ടര്‍മാരെയും ആശ്രയിക്കാതെ ഈ രാജ്യത്ത് തന്നെ കൂടുതല്‍ നഴ്സുമാരും ഡോക്ടര്‍മാരും ഉണ്ടാകുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം

വീട്ടിലെ പ്രായമായവരെ വീട്ടില്‍ തന്നെ നോക്കാന്‍ പൊതുജനം തയ്യാറാവണം. എല്ലാം സര്‍ക്കാര്‍ ചെയ്യും എന്ന മനോഭാവം മാറ്റണം

സ്വന്തം ആരോഗ്യം നോക്കാന്‍ പൊതുജനം തയ്യാറാവണം. പുകവലി ,മദ്യപാനം,പൊണ്ണത്തടി തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാന്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറാവണം.

A&E ,ജിപി സെന്‍റര്‍ എന്നിവടങ്ങളിലെ ചികിത്സയ്ക്ക് ചെറിയൊരു ഫീസ്‌ ഈടാക്കണം. ഈ തുക ചികിത്സ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more