1 GBP = 104.06

എട്ടാമത് പുതുപ്പള്ളി സംഗമം നാളെ; ഉമ്മൻ ചാണ്ടി മുഖ്യാതിഥി….

എട്ടാമത് പുതുപ്പള്ളി സംഗമം നാളെ; ഉമ്മൻ ചാണ്ടി മുഖ്യാതിഥി….

സണ്ണിമോൻ മത്തായി

നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വീജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാറെടുത്തു കഴിഞ്ഞു.  മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലം എന്നനിലയിൽ പ്രസിദ്ധമായി കഴിഞ്ഞ പുതുപ്പള്ളി സ്വദേശികൾ ഒരുമിച്ച് കുടുമ്പോൾ ലൈവ് വീഡിയോ ചാറ്റിലുടെ സാക്ഷാൽ ഉമ്മൻ ചാണ്ടിയും സംഗമത്തിന്റെ ഭാഗമാകും.

എട്ടാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൌഹൃദങ്ങൾ പുതുക്കുവാനായി October 9th ന് ഇപ്സ്വിച്ചിലെ സെൻ്റ് ആൽബൻ ഹൈസ്ക്കൂൾ ഹാളിലാണ്  ഒത്തുചേരുന്നത്.         ഇത് വരെ നടന്നവയിൽ നിന്നെല്ലാം വൃതൃസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയ്ത്നത്തിലാണ് സംഘാടകർ. 

വാകത്താനം,മണർകാട്,പുതുപ്പളളി,മീനടം,പാമ്പാടി,തിരുവഞ്ചുർ,പനച്ചികാട്, കുറിച്ചി,അകലക്കുന്നം ,കങ്ങഴ,അയർകുന്നം എന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്ന് ചേർന്ന് ആണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്. പുതുപ്പള്ളി പള്ളി, മണർകാട് പള്ളി, പനച്ചിക്കാട് സരസ്വതി ക്ഷേത്രം എന്നിവ മതനിരപേക്ഷതയുടെ പ്രതൃക്ഷ ഉദാഹരണങ്ങളായി ലോക ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയിട്ടുണ്ട്. നാടൻ പന്തുകളീയുടെയും പകീടകളിയുടെയും ഈറ്റില്ലം കൂടീയായ പുതുപ്പള്ളിക്കാർ ഒന്നിച്ചു കുടുമ്പോൾ അവീടെയും ഈ കളികൾക്കുള്ള സൌകരൃം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.

യുകെയിലെ പ്രമുഖ ഗായകനും പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ സ്ഥാപക നേതാവും പുതുപ്പള്ളിയുടെ ആസ്ഥാന ഗായകനുംമായ ബിജു തമ്പിയുടെ നേതൃതത്തിലുളള ശ്രുതിവോയ്സ്ന്റെ ഗാനമേള, ചെണ്ടമേളം എന്നിവ ആസ്വാവദകരെ സംഗീതത്തിന്റെ മാസ്മര മുഹുർത്തത്തിൽ എത്തിക്കുമെന്നതിന് ലവലേശം സംശയമില്ലാ. ഇതോടൊപ്പം വിവിധയിനം കലാപരിപാടികൾ ആരങ്ങു വാഴുന്നതാണ്. പതിനഞ്ച് കുടുബങ്ങൾക്കുള്ള താമസസൌകൃങ്ങൾ എർപ്പെടുത്തിയതായി സംഘടകർ അറിയിച്ചു.   മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും ,ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വൃതൃസ്തതയാർന്ന രൂചിക്കുട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്.

പ്രകൃതി രമണിയത കൊണ്ട് പ്രവാസികളുടെ നന്മയും സൌഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി നാളെ ഓക്ടോബർ ഒൻപതിന് ഇപ്പിച്ച് മാറുമെന്നതിന് തെല്ലും സംശയമില്ലാ. മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം സംഗമം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് അസുത്രണം ചെയ്യ്തിരിക്കുന്നതെന്ന് സംഗമഭാരവാഹികൾ അറിയിച്ചിരിക്കുന്നു. 

  
കുടുതൽ വിവരങ്ങൾക്ക്. 

വിപിൻ – 07412320987,

ജയ്മോൻ – 07481444848. 

സംഗമ ഹാളിൻ്റെ വിലാസം:-
St Albans High School, 

Digby Rd, Ipswich, 

IP4 3NJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more