1 GBP = 103.79
breaking news

മാല്‍വേണ്‍ സംഗമം മെയ് 20 ശനിയാഴ്ച….

മാല്‍വേണ്‍ സംഗമം മെയ് 20 ശനിയാഴ്ച….

യുകെയിലെ സംഗമങ്ങളിലെ വേറിട്ട സംഗമമായ മാല്‍വേണ്‍ സംഗമം എട്ടാം വര്‍ഷവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ കൊച്ചുഗ്രാമമായ മാല്‍വെണിലെ മലയാളി നിവാസികള്‍ . മാല്‍വെണില്‍ ജീവിച്ചു, ജോലിയുടെ ഭാഗമായും ഉന്നത പഠനത്തിനായും ഇവിടെ നിന്നും ബ്രിട്ടന്റെ പല ഭാഗത്തേക്കും മാറിപ്പോയ കൂട്ടുകാരെ ഈ ഗ്രാമത്തിലെ മലയാളി കൂട്ടം ജാതി മത വ്യത്യാസമില്ലാതെ വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ കുടുംബമായി ഒത്തു കൂടുന്നു. മെയ് 20 ശനിയാഴ്ച തങ്ങളെ കാത്തിരിക്കുന്ന സുഹൃത്തുക്കളെ തേടി കൂട്ടുകാര്‍ എത്തുമ്പോള്‍ നല്ല സൗഹൃദത്തിന്റെ വര്‍ണ്ണ പുഷ്പങ്ങള്‍ വിരിയും.

പ്രവാസ ജീവിതത്തിലെ തിരക്കിലും തങ്ങളോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി ആത്മബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഓരോ വര്‍ഷവും കൂടികാണുന്ന മാല്‍വെണ്‍ സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. യോര്‍ക്ക്, നനീട്ടന്‍, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ലെസ്റ്റര്‍, ഹെരെഫോര്‍ഡ്, റെഡിച്, വൂസ്റ്റര്‍ ബിര്‍മിങ്ഹാം എന്നിവടങ്ങളില്‍ നിന്നൊക്കെയുള്ള കൂട്ടുകാരെ കാത്തിരിക്കുകയാണ് മാല്‍വേണ്‍ മലയാളികള്‍.

ഈ വര്‍ഷത്തെ സംഗമം വിപുലമാക്കുവാനുള്ള അവസാന മിനുക്കു പണിയിലാണ് ഇതിന്റെ സംഘാടകര്‍. കുട്ടികളുടെ ഉല്ലാസത്തിനും, മുതിര്‍ന്നവര്‍ക്കുമായി ഒരു മുഴുനീള ദിവസം നീളുന്ന കലാപരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് സംഗമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംഘാടക സമിതിക്കു വേണ്ടി റെജി ചാക്കോ …… 07944681315 ബിജു ചാക്കോ……. 07865087751 ജോസ് മത്തായി ….07894986176

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more