1 GBP = 103.68
breaking news

ഏഴ് മണിക്കൂർ നീണ്ടു നിന്ന കലാമാമാങ്കം ..
യു കെ മലയാളികൾ ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത അപൂർവ്വ ദൃശ്യാനുഭവം.. ചരിത്രത്തിൽ ഇടം നേടി സെവൻ ബീറ്റ്‌സ് സംഗീതോത്സവം ..

<strong>ഏഴ് മണിക്കൂർ നീണ്ടു നിന്ന കലാമാമാങ്കം ..<br>യു കെ മലയാളികൾ ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത അപൂർവ്വ ദൃശ്യാനുഭവം.. ചരിത്രത്തിൽ ഇടം നേടി സെവൻ ബീറ്റ്‌സ് സംഗീതോത്സവം ..</strong>

സണ്ണിമോൻ മത്തായി

ലണ്ടൻ: യു കെ മലയാളികളെ ആവേശക്കടലിലാഴ്ത്തിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവവും ഓ എൻ വി അനുസ്മരണവും ചാരിറ്റി ഇവന്റും വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി അരങ്ങേറി. വ്യത്യസ്തതയും
ഗുണനിലവാരവും മുൻ നിർത്തി കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് യു കെ യിലെ മികച്ച കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച കലാ വിരുന്ന് വൻപ്രേക്ഷക മനസ്സുകളിൽ ഇടം നേടി . കലയും സംസ്കാരവും സമന്വയിച്ച യു കെ മലയാളികളുടെ കലാ കേളിക്ക്‌ വേദിയൊരുക്കിയത്. യു കെ യിലെ മികച്ച ചാരിറ്റി സംഘടനകളിലൊന്നായ കേരള കമ്മ്യുണിറ്റി ഫൗണ്ടേഷൻ ആണ്. യുകെയിൽ വളർന്നു വരുന്ന യുവ കലാ പ്രതിഭകൾക്ക് കഴിവ് തെളിയിക്കുവാനുള്ള വേദിയായി മാറുകയായിരുന്നു. വാട്ഫോഡിലെ ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറിയ കലാവിരുന്ന്.

ശനിയാഴ്ച നാല് മണിക്ക് പ്രൗഡ ഗംഭീരമായ സദസ്സിനിനെ സാക്ഷി നിർത്തി കെ സി എഫ് വാട്ഫോഡിന്റെ പ്രസിഡന്റും സെവൻ ബീറ്റ്‌സ് ട്രസ്റ്റിയുമായ ശ്രീ സണ്ണിമോൻ മത്തായി അധ്യക്ഷനായ വേദിയിൽ സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ
ശ്രീ ജോമോൻ മാമൂട്ടിൽ സ്വാഗതമാശംസിച്ചു.
വാട്ഫോഡ് എം പി ശ്രീ. ഡീൻ റസ്സൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ യുക്മ ജോയിന്റ് സെക്രട്ടറി ശ്രീ പീറ്റർ താണോലിൽ, കെ സി എഫ് ട്രസ്റ്റി ശ്രീ .സൂരജ് കൃഷ്ണൻ, യുക്മ ഈസ്റ് ആംഗ്ലിയ ജോയിൻ സെക്രെട്ടറി ശ്രീ ജോബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസയർപ്പിച്ചു.

കൗൺസിലർ ഡോ.ശിവകുമാർ ഓ എൻ വി അനുസ്മരണം നടത്തി. ഓ എൻ വി യുടെ ചെറു മകളും യു കെ മലയാളിയുമായ ശ്രീമതി അമൃത ജയകൃഷ്ണൻ തന്റെ വല്യച്ഛന്റെ ജീവൻ തുടിക്കുന്ന സ്മരണകൾ വേദിയിൽ പങ്കു വച്ചു. പ്രശസ്ത യു ട്യൂബർ ശ്രീ. ഷാക്കിർ (മല്ലു ട്രവല്ലർ ) മുഖ്യ അതിഥിയായിരുന്നു.

യുകെയിൽ കലാ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക പൊതുപ്രവർത്തന രംഗത്ത്‌ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യതികളായ ശ്രീ.ഫിലിപ്പ് എബ്രഹാം, ശ്രീ സുജു കെ ഡാനിയൽ, ശ്രീ.ഷംജിത് പള്ളിക്കാത്തോടി, ശ്രീ.ജെയ്സൺ ജോർജ്ജ് തുടങ്ങിയവർക്ക് ചടങ്ങിൽ എം പി ഡീൻ റസ്സൽ അവാർഡ് നൽകി ആദരിച്ചു. ശ്രീ മനോജ് തോമസ് ഓ എൻ വി രചിച്ച മനോഹര ഗാനം വേദിയിൽ ആലപിച്ചാണ് ഉദ്‌ഘാടന യോഗം പര്യവസാനിച്ചത്. ഡെന്ന ആൻ ജോമോൻ ആലപിച്ച പ്രാർത്ഥന ഗാനത്തോട് കൂടിയാണ് കലാ മാമാങ്കത്തിന് കേളികൊട്ടുയർന്നത്.

പരിപാടിയുടെ അവതാരകരായ മുൻ കൈരളി ചാനൽ അവതാരിക അനുശ്രീ, ഷീബ സുജു, ബ്രൈറ്റ് മാത്യൂസ്, ജോൺ തോമസ് തുടങ്ങിയവർ തങ്ങളുടെ സ്വത സിദ്ധമായ ശൈലി കൊണ്ടാണ് ആസ്വാദക മനസ്സുകളിൽ ഇടം നേടിയത്. lolകണ്ണിനും കാതിനും കുളിര്മയേകിയ നൃത്ത സംഗീത ഇനങ്ങൾ കാണികളിൽ വ്യത്യസ്തമായ അനുഭവമാണ് പകർന്നു നൽകിയത്. മികച്ച തനിമയോട് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വ്യത്യസ്ത ഇനങ്ങൾ കാണികൾ നിറഞ്ഞ കയ്യടിയോടാണ് ഏറ്റു വാങ്ങിയത്. നൃത്ത കലയിൽ പ്രാവീണ്യം നേടിയ നിരവധി നർത്തകരാണ് വേദിയിൽ നിറഞ്ഞാടിയത്. യുകെയിലെ മികച്ച ഗായകർ പഴയതും പുതിയതുമായ ഗാനങ്ങൾ ആലപിച്ച്‌ സദസ്സിനെ സംഗീത സാന്ദ്രമാക്കി.

വോളന്റീയർമാരായ സിബി തോമസ്, സുനിൽ വാര്യർ, സിബു സ്കറിയ, എലിസബത്ത് മത്തായി, ജിൻസി ജോമോൻ തുടങ്ങിയവരുടെ കൃത്യതയോടു കൂടിയ പ്രവർത്തനങ്ങൾ ചടങ്ങിന് മാറ്റ് കൂട്ടി ….കെ സി എഫ് ട്രസ്റ്റി ടോമി ജോസഫ് നന്ദിയും അർപ്പിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
https://tinyurl.com/7beats2023

https://www.youtube.com/live/1cbKUU4m7nE?feature=share

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more