1 GBP = 103.16

7Beats സംഗീതോൽസവം, സീസൺ -5,ഈ ശനിയാഴ്ച മെഗാ മ്യൂസിക്കൽ ഇവന്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി

7Beats സംഗീതോൽസവം, സീസൺ -5,ഈ ശനിയാഴ്ച മെഗാ മ്യൂസിക്കൽ ഇവന്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി

ഷൈമോൻ തോട്ടുങ്കൽ

കഴിഞ്ഞ നാലുവർഷമായി യൂകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.

കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 18 ൽ അധികം യുവ പ്രതിഭകൾ ഓ.എൻ.വി സംഗീതവുമായിയെത്തുന്നതിനു പുറമേ ‘സ്വര മ്യൂസിക്’ അക്കാഡമിയിലെ 12 കുട്ടികൾ ചേർന്ന് ഓ.എൻ.വി മെഡ്‌ലി സോങ് ആലപിക്കുന്നു കൂടാതെ 15 ൽ പരം യുകെയിലെ അറിയപ്പെടുന്ന മുതിർന്ന ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 5-ൽ സംഗീതവിരുന്നൊരുക്കും.

കഴിഞ്ഞ വർഷത്തെ യുക്മ കലാതിലകം കലാതിലകം ആനി അലോഷ്യസ്, കലാ പ്രതിഭ ടോണി അലോഷ്യസ് എന്നിവർ ചേർന്നു അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, വാറ്റ്‌ഫോർഡ് KCF ലെ ദൃതി, ജിയാന,അനാമിക,സമാന്ത,ഹന്നാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ഡാൻസ്,ത്രിനേത്ര നടനം വാറ്റ്‌ഫോർഡിലെ ജയശ്രീ & ഷെല്ലി ചേർന്നവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ അലീമ ജെബി, ഇഷ സോജി, അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് ശ്രദ്ധ ഉണ്ണിത്താൻ,പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവർ ചേർന്നവതരിപ്പിക്കുന്നു. വെല്ലിൻ ഗാർഡനിലെ വേദ ശിവ അവതരിപ്പിക്കുന്ന കഥക്,കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്തു ബെഡ്ഫോർഡിലെ റോസിറ്റ്,നികിത,സെർറ്റിന, എവെലിൻ, അനൈനാ, ജസ്റ്റീന, അന്ന & ഡെന്ന എന്നിവർ പ്രശസ്ത സിനിമാ നടനും ഡാൻസർ,മോഡൽ ,ബിഗ്‌ബോസ് റിയാലിറ്റി ഷോ ഫെയിമുമായ ഡേവിഡ് ജോണിനൊപ്പം ചേർന്നവതരിപ്പിക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി സിനിമാറ്റിക് ഡാൻസ് ,ബെഡ്ഫോർഡിലെ ദിയ വിനോ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം എന്നിങ്ങനെ നിരവധി വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.

ബെഡ്ഫോർഡ് & കെംപ്സ്റ്റൻ MP മുഹമ്മദ് യാസിൻ, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ & കൗൺസിൽ ലീഡർ ടോം ആദിത്യ, യുക്മ നാഷണൽ പ്രസിഡന്റ് ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവർ മുഖ്യാതിഥികളായെത്തുന്ന സംഗീതോത്സവത്തിൽ സ്പെഷ്യൽ ഗസ്റ്റായി ബിഗ് ബോസ് റിയാലിറ്റി ഷോ ഫെയിമും, നടനും, ഡാൻസറും മലയാളത്തിലെ പ്രശസ്ത നടൻ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദി ഗ്രേറ്റ് ഫാദർ, മാസ്റ്റർ പീസ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രങ്ങളായ റാം, പാപ്പൻ എന്നീ സിനിമകളിലും അഭിനയിച്ച ഡേവിഡ് ജോൺ, പ്രശസ്ത സിനിമാതാരവും , കൈരളി ടിവി അവതാരകനും, റേഡിയോ ലയിനം മാനേജിങ് ഡയറക്ടറുമായ സന്തോഷ് പാലി, പ്രശസ്ത പിന്നണി ഗായകനും,മ്യൂസിക് കമ്പോസറും, ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പുമായ രാഹുൽ ലക്ഷ്മൺ, പ്രശസ്ത സിനിമാ, ടീവി , കോമഡി ആർട്ടിസ്റ്റ്‌ കലാഭവൻ ദിലീപ്, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും, ലോക കേരളസഭാ മെമ്പറുമായ ശ്രീ C A ജോസഫ് എന്നിവർ എത്തുന്നു. കൂടാതെ വെൽവിൻ കൗൺസിലറും 7 ബീറ്റ്‌സ് സംഗീതോത്സവം സംഘാടകരിലൊരാളുമായ ഡോക്ടർ ശിവകുമാർ, ടൈറ്റിൽ സ്പോൺസർ ശ്രീ ജോയ് തോമസ് (അലൈഡ് മോർട്ടഗേജ് സർവീസ്) പോൾ ജോൺ (പോൾ ജോൺ സോളിസിറ്റേഴ്‌സ്), ലീഡോ ജോർജ് (L G R ഹെൽത് കെയർ ) റെഗുലേഷ് (ഗ്ലോബൽ സ്റ്റഡി ലിങ്ക്) ഡെന്നിസ് ഡാനിയേൽ (ബ്രിട്ട് എക്സൽ കൺസൾട്ടൻസി) ബിജു (ടൂർ ഡിസൈനേഴ്സ് )നോർഡി ജേക്കബ്(ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി) ജെയ്സൺ ജോർജ് (കലാഭവൻ ലണ്ടൻ )എന്നിങ്ങനെ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖ വ്യക്തികളും സ്പോണ്സർസും മുഖ്യ അഥിതികളായെത്തുന്നു.

കൂടാതെ മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി ജ്ഞാനപീഠം പത്മഭൂഷൺ ONV കുറിപ്പിന്റെ അനുസ്‌മരണവുംഇതേ വേദിയിൽ നടത്തപ്പെടുന്നു.വെൽവിൻ കൗൺസിലർ ഡോക്ടർ ശിവകുമാറാണ് അനുസ്മരണ പ്രസംഗം നടത്തുന്നത് .യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസായുള്ളത്: പോൾ ജോൺ സോളിസിറ്റേഴ്‌സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR ഹെൽത്‌ കെയർ ലിമിറ്റഡ്,ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി,എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ,കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്,ബ്രിട്ട് എക്സൽ കൺസൾട്ടൻസി,ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്‌, ടൂർ ഡിസൈനേഴ്സ് & ട്രാവെൽസ്,അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, സ്മാർട്ട് ഔട്ട് ഫിറ്റ്‌സ് സ്റ്റീവനേജ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.
ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ & വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 ഇത്തവണ അരങ്ങേറുക.റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി,ടൈംലെസ്സ് ഫോട്ടോഗ്രാഫി,Lens Hood ഫോട്ടോഗ്രാഫി എന്നിവരാണ്.

സംഗീതോത്സവം സീസൺ-5 നു അവതാരകരായെത്തുന്നത് യൂകെയിൽ വിവിധ വേദികളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിവേക് ബാലകൃഷ്ണൻ (ക്രോയ്ടോൻ ) ആൻറ്റോ ബാബു (ബെഡ്ഫോർഡ്) ഐറിൻ കുശാൽ (ഡെർബി) അനു ജോസഫ് (നനീട്ടൻ) എന്നിവരാണ്. കൂടാതെ സൗണ്ട് & ലൈറ്റ്‌സ് കൈകാര്യം ചെയ്യുന്നത് ‘ബീറ്റ്‌സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD, LED സ്ക്രീനും 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ -5 നു നിറപ്പകിട്ടേകും.

മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

Venue:
The Addison Centre
Kempston – Bedford
MK42 8PN

For More details please contact our team:

Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more