1 GBP = 103.12

ആറാമത് വാൽസിംഗ്ഹാം തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി

ആറാമത് വാൽസിംഗ്ഹാം തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി

ഷൈമോൻ തോട്ടുങ്കൽ

വാൽസിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ പതിനാറാം തീയതി ശനിയാഴ്ച നടക്കുന്ന ആറാമത് വാൽസിംഗ് ഹാം തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി തീർഥാടനത്തിന്റെ കോഡിനേറ്റർ മോൺ ജിനോ അരീക്കാട്ട് എം സി ബി എസ് , ആതിഥേയത്വം വഹിക്കുന്ന കേംബ്രിഡ്ജ് റീജിയൻ കോഡിനേറ്റർ ഫാ ഫിലിപ്പ് പന്തമാക്കൽ എന്നിവർ അറിയിച്ചു.

രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒറ്റക്കും ഗ്രൂപ്പായും നൂറു കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന തീർഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ വാൽസിംഗ്ഹാമിൽ രാവിലെ ഒൻപതരയ്ക്ക് ജപമാല യോടെയാണ് തിരുക്കർമ്മങ്ങൾ തുടങ്ങുന്നത് , തുടർന്ന് ആരാധന നടക്കും , പതിനൊന്ന് മണിക്ക് മരിയൻ സന്ദേശം .ഫാ. ജോസഫ് എടാട്ട് വി .സി നൽകും ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഉച്ചഭക്ഷണം പന്ത്രണ്ട് നാല്പത്തി അഞ്ചിന് പ്രസുദേന്തി വാഴ്ച തുടർന്ന് പ്രദക്ഷിണം .

രണ്ടേകാലിന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും ,രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും , എത്തുന്ന വൈദികർ സഹ കാർമ്മികർ ആകും ,വൈകുന്നേരം നാലര മണിയോടെ തിരുക്കർമ്മങ്ങൾ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . തീർഥാടനത്തിനായി എത്തുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണ സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട് . ഗ്രൂപ്പ് ആയി എത്തുന്നവർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ് എന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more