1 GBP = 104.24

ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ ജീവനോടെ കുഴിച്ചുമൂടി !

ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ ജീവനോടെ കുഴിച്ചുമൂടി !

ലോക ബാലികാ ദിനത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് .അഞ്ച് ആണ്‍കുട്ടികള്‍ക്ക് ശേഷം ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു.ഇപ്പോള്‍ വീണ്ടുമൊരു പെണ്‍കുട്ടി ജനിച്ചതോടെയാണ് ദമ്പതിമാര്‍ കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് എന്നാല്‍ രക്ഷപ്പെട്ടില്ല.രാജസ്ഥാനിലെ ജലരപട്ടണത്തിലാണ് സംഭവം.
അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള ദമ്പതികള്‍ ഏഴാമത്തെ പ്രസവത്തില്‍ തങ്ങള്‍ക്ക് ആണ്‍കുട്ടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കുഞ്ഞിന്റെ മാതാപിതാക്കളായ വീരം ലാല്‍(40) സോറാം ഭായ്(35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 5നാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.അഞ്ച് ദിവസത്തിന് ശേഷം ആശുപത്രി വിട്ട ഇവര്‍ ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന് ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ചു.മുകളില്‍ കല്ലിട്ട് മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസി നാട്ടുകാരേയും പോലീസിനേയും അറിയിച്ചു.കുട്ടിയെ ഉടന്‍ അടിയനന്തര ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല .രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നത് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more