1 GBP = 103.87

എലിസബത്ത് രാജ്ഞിയുടെ അന്ത്യചടങ്ങുകൾക്ക് 500 വിദേശ പ്രതിനിധികൾ

എലിസബത്ത് രാജ്ഞിയുടെ അന്ത്യചടങ്ങുകൾക്ക് 500 വിദേശ പ്രതിനിധികൾ

ലണ്ടൻ: തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ അബെയിൽ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളിൽ വിദേശ രാജ്യങ്ങളിൽനിന്ന് 500 പ്രമുഖർ പങ്കെടുക്കും. റഷ്യ, ബെലറൂസ്, മ്യാന്മർ ഒഴികെ എല്ലാ രാജ്യങ്ങളിലെയും തലവന്മാർക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടെ ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയാകുമിത്.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ അടക്കം കോമൺവെൽത്ത് രാജ്യങ്ങളുടെ തലവന്മാർ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമെയർ, ഇറ്റലിയുടെ സെർജിയോ മാറ്ററല്ല, തുർക്കിയയിൽനിന്ന് ഉർദുഗാൻ, ബ്രസീൽ പ്രസിഡന്റ് ജയർ ബൊൽസനാരോ തുടങ്ങിയവരും സാന്നിധ്യം ഉറപ്പുനൽകിയിട്ടുണ്ട്. 

ജപ്പാൻ രാജാവ് നരുഹിതോ, സ്പെയിൻ രാജാവ് ഫിലിപ് ആറാമൻ, മുൻ സ്പാനിഷ് രാജാവ് യുവാൻ കാർലോസ് ഒന്നാമൻ എന്നിവരുമുണ്ടാകും. എഡിൻബർഗിലെ സെന്റ് ജൈൽസ് കത്തീഡ്രലിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ചയാണ് ലണ്ടനിലേക്ക് കൊണ്ടുപോയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more