1 GBP = 103.65
breaking news

സാമ്പത്തിക മാന്ദ്യം മാറ്റാന്‍ കേന്ദ്രത്തിന്റെ 50,000 കോടി

സാമ്പത്തിക മാന്ദ്യം മാറ്റാന്‍ കേന്ദ്രത്തിന്റെ 50,000 കോടി

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറാന്‍ 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 50,000 കോടി രൂപ അധികമായി ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 7.9 ശതമാനത്തില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പും പൂര്‍ണമായ തയാറെടുപ്പുകളില്ലാതെ ജി.എസ്.ടി നടപ്പാക്കിയപ്പോഴുണ്ടായ ഉത്പാദന തളര്‍ച്ചയുമാണ് ജി.ഡി.പി വളര്‍ച്ച ഇടിയാന്‍ കാരണമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചെലവും വരുമാനവും തമ്മിലുള്ള വിടവായ ധന കമ്മി ഇപ്പോള്‍ 5.46 ലക്ഷം കോടിയാണ് . അതായത് ഇത്രയും ചെലവ് കൂടി നില്‍ക്കുന്നു. ഈ വിടവ് ഇനിയും കൂടിയാല്‍ ജി.ഡി.പി വളര്‍ച്ച ഇനിയും ഇടിയും. അതൊഴിവാക്കാനാണ് 50,000 കോടി രൂപ അധികമായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ നടപടി ആദ്യം ധനക്കമ്മി പരിധി വിട്ടുയരാന്‍ വഴിയൊരുക്കുമെങ്കിലും തുടര്‍ന്ന് സാമ്പത്തിക ഊര്‍ജ്ജം പകരുകയും ബിസിനസ് മാന്ദ്യം മാറ്റി ജി.ഡി.പി വളര്‍ച്ച ഉണ്ടാകുയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ജി.ഡി.പി വളര്‍ച്ച മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, സുരേഷ് പ്രഭു, നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്ത യോഗത്തിലാണ് 50,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ ഇതിന്റെ ചര്‍ച്ചകള്‍ തുടരും.

ഇക്കഴിഞ്ഞ ഏപ്രില്‍ – ജൂണില്‍ മാത്രം ധനക്കമ്മി ബഡ്ജറ്റ് വിലയിരുത്തലിന്റെ 92.4 ശതമാനം (5.04 ലക്ഷം കോടി രൂപ) കവിഞ്ഞിരുന്നു. ധനക്കമ്മി പരിധി വിട്ടുയര്‍ന്നാല്‍ ജനങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ മടിയ്ക്കും. പ്രതിദിനം ഉയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനായി നികുതിയില്‍ ഇളവു വരുത്തില്ലെന്ന് ജയ്റ്ര്ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more