1 GBP = 104.04
breaking news

പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ; നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു…

പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ; നാലാമത് ഓഷ്യാനിയ ക്നാനായ കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയാവുന്നു…
ബ്രിസ്ബേൻ:- ഓസ്ട്രേലിയയിലെ നാലാമത് ഓഷ്യാനിയക് ക്നാനായ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചിങ്ങവനം ആർച്ചു ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്നാനായ സമുദായംഗവുമായ മാർ ജോർജ്‌ പള്ളിപ്പറമ്പിൽ, ബ്രിസ്‌ബേൻ ആർച്ചു ബിഷപ് മാർ മാർക്ക് കോൾറിഡ്ജ്, സീറോ മലബാർ മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ നാലാമത് ഓഷ്യാന ക്നാനായ കൺവെൻഷൻ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു.
കൂടാതെ  ഫാ. ടോമി പാട്ടുമാക്കിൽ, ഫാ. ജോസഫ് കാരുപ്ലാക്കിൽ, ഫാ. തോമസ് അരീച്ചറ, ഫാ. ബിജോ കുടിലിൽ, ഫാ. തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു.
ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5 ,6,7 തീയതികളിയായി ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക് കമ്മ്യൂണിറ്റി ഏറ്റെടുത്തു നടത്തുന്ന
 “പൈതൃകം – 2018 ” ഇതിനോടകം ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.ഒക്ടോബർ അഞ്ചും ആറും തീയതികളിയായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും വിശുദ്ധ കുർബാനയിലും മേൽപ്പറഞ്ഞ ബിഷപ്പുമാർ അടക്കമുള്ള ആത്മീയ നേതാക്കൾ നേതൃത്വം നൽകുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും.തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്നാനായ സമൂഹം വിശ്വാസവവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയർത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ പൈതൃകം 2018 കൺവെഷനിൽ ക്നാനായ സമൂഹത്തെ സ്നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പൈതൃകത്തിന്റെ വൻ വിജയത്തിനായി നിങ്ങളേവരുടെയും പ്രാർഥന സഹായം വിനീതമായി അഭ്യർഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more