1 GBP = 103.25
breaking news

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ നടുവൊടിഞ്ഞ് ഇംഗ്ലണ്ട്

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ നടുവൊടിഞ്ഞ് ഇംഗ്ലണ്ട്

പരമ്പരയില്‍ ഒപ്പമെത്താന്‍ പൊരുതുന്ന ഇന്ത്യക്ക് നാലാം ടെസ്റ്റില്‍ ആവേശകരമായ തുടക്കം. ഇന്ത്യന്‍ പേസര്‍മാര്‍ ഒരിക്കല്‍ കൂടി കരുത്ത് കാണിച്ചപ്പോള്‍ സ്വന്തം ഗ്രൗണ്ടും പിച്ചും നന്നായി അറിയാവുന്ന ഇംഗ്ലണ്ട് ബാറ്റിങ് നടുവൊടിഞ്ഞ നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയില്‍ തപ്പിത്തടയുകയാണ് അവര്‍. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ബുംറയുടെ പണി തുടങ്ങി.

ഒരു ക്ലൂവും ഇല്ലാതെ വന്ന പന്ത് ജെന്നിങ്‌സിന് നോക്കിനില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. അക്കൗണ്ട് തുറക്കും മുമ്പെ ജെന്നിങ്‌സ് പവലിയനിലേക്ക്. രണ്ടാം വിക്കറ്റ് ഇശാന്താണ് സമ്മാനിച്ചത്. പുറത്തായത് നായകന്‍ റൂട്ടും. നാല് റണ്‍സെടുത്ത റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീട് വന്നവര്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 17 റണ്‍സെടുത്ത് നങ്കൂരമിട്ടേക്കും എന്ന് തോന്നിച്ച അലസ്റ്റയര്‍ കുക്കിനെ പാണ്ഡ്യയും മടക്കി. ബെന്‍ സ്റ്റോക്ക്(23) ജോസ് ബട്ട്‌ലര്‍(21) എന്നിവരാണ് ഇപ്പോള്‍ ക്രീസിലുള്ളത്. എത്ര കണ്ട് ഇവര്‍ പിടിച്ചുനില്‍ക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

പന്ത് എറിഞ്ഞ അശ്വിനൊഴികെ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. ബുംറ രണ്ടാളെ പറഞ്ഞയച്ചപ്പോള്‍ ഷമി, ഇശാന്ത്, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പോക്കറ്റിലാക്കി. ഈ ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താനാവും. ആദ്യ രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ആധികാരിക ജയത്തോടെ ഇന്ത്യ മൂന്നാം കളി സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more