1 GBP =
breaking news

4എം ഇവന്റ്‌സ്; യുകെയില്‍ മലയാളികളുടേത് മാത്രമായി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി; ആദ്യ കുര്‍ബാന മുതല്‍ വിവാഹം വരെ പ്രഫഷണല്‍ രീതിയില്‍ ഏറ്റെടുത്ത് നടത്തുന്ന പ്രസ്ഥാനം; പരിപാടികളുടെ ആസൂത്രണം മുതല്‍ ഡ്രോണ്‍ വീഡിയോഗ്രാഫി വരെയുള്ള സ്മാര്‍ട്ട് സേവനങ്ങള്‍

4എം ഇവന്റ്‌സ്; യുകെയില്‍ മലയാളികളുടേത് മാത്രമായി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി;  ആദ്യ കുര്‍ബാന മുതല്‍ വിവാഹം വരെ പ്രഫഷണല്‍ രീതിയില്‍ ഏറ്റെടുത്ത് നടത്തുന്ന പ്രസ്ഥാനം; പരിപാടികളുടെ ആസൂത്രണം മുതല്‍ ഡ്രോണ്‍ വീഡിയോഗ്രാഫി വരെയുള്ള സ്മാര്‍ട്ട് സേവനങ്ങള്‍

സുജു ജോസഫ്
മറ്റ് കുടിയേറ്റ സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് വര്‍ഷത്തെ കുടിയേറ്റ പാരമ്പര്യമേ യുകെയിലെ മലയാളികള്‍ക്കുള്ളൂ. എന്നാല്‍ ഈ ഹ്രസ്വകാലം കൊണ്ട് തന്നെ യൂറോപ്പിന്റെ സംസ്‌കാരത്തോട് ഇഴുകിച്ചേരുന്നതില്‍ യുകെ മലയാളികള്‍ മാതൃകാപരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ അപ്പോഴും തങ്ങളുടെ തനതായ സംസ്‌കാരവും കുടുംബമൂല്യങ്ങളും കൈവിടാതെ കാത്ത് സൂക്ഷിക്കുന്നുമുണ്ട്.
യുകെയിലെത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് തങ്ങളുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട ആദ്യ കുര്‍ബാന മുതല്‍ വിവാഹം വരെ നടത്തുന്നതിനുള്ള ശേഷിയും സാഹചര്യവും ഉണ്ടായിത്തീരുകയും ചെയ്തിരുന്നു.
എന്നാല്‍ കുടുംബപരവും സാംസ്‌കാരികപരവും സാമൂഹികവുമായ പരിപാടികള്‍ തങ്ങളുടേതായ രീതിയില്‍ ആസൂത്രണം ചെയ്ത് നടത്താന്‍ യുകെ മലയാളികള്‍ക്ക് തങ്ങളുടേതായ പ്രഫഷണല്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഇല്ലെന്ന് തന്നെ പറയാം. ഈ ഒരു പ്രശ്‌നത്തിന് പരിഹാരം കാണുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യുകെയില്‍ മലയാളികളുടേത് മാത്രമായ ഇവന്റ് മാനേജ്മെന്റ് കമ്പനി 4mevents.co.uk പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

യുകെയിലെ പ്രഫണലി ക്വാളിഫൈഡ് ആയ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നാണ് 4എം ഇവന്റ്‌സ്. പ്ലാനിംഗ്, ക്രിയേറ്റിംഗ്, അതുല്യമായ ഇവന്റുകള്‍ ക്ലൈന്റുകള്‍ക്ക് യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കല്‍ എന്നിവയിലാണിത് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. യുകെയിലുടനീളം സേവനം പ്രദാനം ചെയ്യുന്നതിന് പുറമെ ലോകത്ത് എവിടെയും പ്രത്യേകിച്ച കേരളത്തിലും ഈ കമ്പനിയുടെ സേവനം ലഭ്യമാണെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
പ്ലാനിംഗ്, തീം ഡിസൈനിംഗ്, വെന്യൂ തെരഞ്ഞെടുപ്പ്, ബുക്കിംഗ്, വെന്യൂബ്യൂട്ടിഫിക്കേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍, വെന്യൂ ഡ്രസിംഗ്, ഉയര്‍ന്ന ഗുണമേന്മയുള്ള വിനോദപരിപാടികള്‍, മ്യൂസിക് സപ്പോര്‍ട്ട്. കാറ്ററിംഗ്, ഓഡിയോ-വിഷ്വല്‍ സര്‍വീസുകള്‍, ഇവന്റ് ലൈറ്റിംഗ്, സൗണ്ട്‌സിസ്റ്റംസ് മാനേജ്‌മെന്‍്, വീഡിയോ പ്രൊജക്ഷനുകള്‍, ഡ്രോണ്‍ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, തുടങ്ങിയവ ഈ കമ്പനി പ്രദാനം ചെയ്യുന്നു.വിവാഹം, ബെട്രോത്തല്‍സ്, എന്‍ഗേജ്‌മെന്റ്, ബാപിസ്റ്റിസം, ഹോളി കമ്മ്യൂണിയന്‍സ്, കമ്മ്യൂണിറ്റി ഇവന്റുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ബിസിനസ് പ്രമോഷനുകള്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള ഇവന്റുകളും ഭംഗിയായും ഉത്തരവാദിത്വത്തോടെയും ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനമാണിത്. തങ്ങളുടെ പ്രൊഡക്ഷന്‍ പ്ലാനര്‍മാര്‍ അതുല്യമായ സേവനമാണ് നടത്തുന്നതെന്ന് 4എം ഇവന്റ്‌സ് അറിയിക്കുന്നു. പകരം വയ്ക്കാനില്ലാത്ത ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണനയേകുന്നതെന്നാണ് കമ്പനി അഭിമാനിക്കുന്നു. അതിനാല്‍ ഒരിക്കല്‍ 4 ഇവന്റ്‌സിന്റെ സേവനം ആസ്വദിച്ചവര്‍ ദീര്‍ഘകാലം ഈ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുമുണ്ട്.

ഇവന്റുകള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ വലിയ കാര്യങ്ങള്‍ മുതല്‍ ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും നിറവേറ്റുകയെന്ന തത്വത്തില്‍ അധിഷ്ഠിതമായിട്ടാണ് 4 എം ഇവന്റ്‌സ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഇവന്റ് വ്യക്തമായി ആസൂത്രണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഈ കമ്പനിയില്‍ നിന്നും പ്രഫഷണല്‍ മാര്‍ഗനിര്‍ദേശമാണ് ലഭിക്കുന്നത്.നിങ്ങളുടെ പരിപാടികള്‍ യുകെയിലോ കേരളത്തിലോ ആകട്ടെ മേല്‍പ്പറഞ്ഞ സര്‍വീസുകളെല്ലാം കമ്പനി ലഭ്യമാക്കുന്നുണ്ട്. ക്ലൈന്റുകളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നുള്ള സേവനമാണ് 4 എം ഇവന്റ്‌സ് നല്‍കി വരുന്നത്. വളരെ സൗഹൃദപൂര്‍വം പെരുമാറുന്ന ഒഫീഷ്യലുകളാണ് കമ്പനിയെ മുന്നോട്ട് നയിക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more