1 GBP = 104.08

494 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ മരണസംഖ്യ 33,186 ആയി; ദുരൂഹമായ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ബാധിച്ച് നൂറോളം കുട്ടികൾ

494 കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ മരണസംഖ്യ 33,186 ആയി; ദുരൂഹമായ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ബാധിച്ച് നൂറോളം കുട്ടികൾ

കൊവിഡ്-19 ബാധിച്ച് 494 പേര്‍ കൂടി മരണപ്പെട്ടതായി പ്രഖ്യാപിച്ച് ബ്രിട്ടന്‍. ഇതോടെ യുകെയിലെ ഔദ്യോഗിക മരണസംഖ്യ 33,186-ലേക്ക് ഉയര്‍ന്നു. 3242 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പോസിറ്റീവ് രോഗികളുടെ എണ്ണം 229,705 ആയി. ജനസംഖ്യ അനുപാതം പരിഗണിക്കുമ്പോള്‍ കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തുന്നത് കംബ്രിയയിലെ ബാരോ-ഇന്‍-ഫര്‍ണസിലാണെന്ന ഡാറ്റയും പുറത്തുവന്നിട്ടുണ്ട്. 

ഇതിനിടെ കൊറോണാവൈറസ് മൂലമുള്ള ദുരൂഹമായ ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ബാധിച്ച് നൂറോളം കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും വ്യക്തമായി. ഗുരുതരമായി രോഗം ബാധിച്ച 5 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ആശുപത്രിയില്‍ ഉള്ളതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. വൈറസ് പിടിപെട്ട് ഒരു മാസത്തിന് ശേഷമാണ് ഈ അവസ്ഥ പ്രത്യക്ഷപ്പെടുന്നത്. 

രോഗം ബ്രിട്ടനില്‍ ആരുടെയും ജീവനെടുത്തിട്ടില്ലെങ്കിലും ചില കുട്ടികളെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നതായി ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ശരീരം തടിച്ചുപൊങ്ങുന്നതും, വായും, കണ്ണും ചുവക്കുന്നതുമായ ലക്ഷണങ്ങള്‍ കവസാക്കി രോഗത്തിന് സമാനമാണ്. കഴിഞ്ഞ മാസമാണ് ഇതിന് കൊറോണയുമായി ബന്ധമുള്ളതായി തിരിച്ചറിയുന്നത്. എന്നാല്‍ കുട്ടികളുടെ ശ്വാസകോശത്തെ ഇത് ബാധിക്കുന്നില്ല. പ്രതിരോധശേഷി തിരിച്ചടിക്കുന്നതാണ് ഇതിന് കാരണമായി കരുതുന്നത്.

ഇറ്റലി, ചൈന എന്നിവിടങ്ങളില്‍ നൂറിലധികം കുട്ടികളെ ബാധിച്ച അവസ്ഥ ഇപ്പോള്‍ ന്യൂയോര്‍ക്കിലും കണ്ടുവരുന്നുണ്ട്. ഗുരുതരമായി രോഗം ബാധിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ്യം ഇതിലും മുകളിലാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more