1 GBP =
breaking news

മധ്യപ്രദേശില്‍ 3 വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

മധ്യപ്രദേശില്‍ 3 വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

മധ്യപ്രദേശില്‍ 3 വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. മധ്യപ്രദേശ് ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ മൊഹദിലാണ് രാജ്യത്തെ നടുക്കിയ സംഭവം. കുട്ടിയുടെ ശരീരത്തില്‍ മാരകമായി മുറിവേല്‍പിച്ച പാടുകളുണ്ട്. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീടിനടുത്ത് നിന്ന് 2 കിലോമീറ്റര്‍ മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

”കുട്ടിയുടെ ശരീരത്തില്‍ മാരകമായി മുറിവേറ്റ പാടുകളുണ്ട്. കഴുത്തിലെ അടയാളങ്ങളില്‍ നിന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ട്.” പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 15ന് വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. വീടിന്റെ വരാന്തയില്‍ അമ്മൂമ്മയോടൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടി പിന്നീട് പുറത്തേക്കിറങ്ങുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകുന്നേരത്തോടെ വീടിന് 2കിലോമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more