1 GBP = 103.70

യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ്ബ് (UBC) ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 19 ശനിയാഴ്ച; രജിസ്റ്റ്രഷന്‍ പുരോഗമിക്കുന്നു…

യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ്ബ് (UBC) ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 19 ശനിയാഴ്ച; രജിസ്റ്റ്രഷന്‍ പുരോഗമിക്കുന്നു…

ഗ്ലാസ്‌ഗോ – യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ്ബ് (UBC) ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 19 ശനിയാഴ്ച നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകള്‍ വന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് അണിയിച്ചൊരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ടീമുകള്‍ എത്താറുള്ള യു ബി സി ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഏതെങ്കിലും ടീമുകള്‍ പങ്കെടുക്കാന്‍ താലപ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ മാസം പതിനഞ്ചാം തീയതിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. UBC ഗ്ലാസ്‌ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാന്റിഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങള്‍.
ആകര്‍ഷകമായ നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സോണി- 07545490972
ഷിബി – 07535949000

Post Your Comments Here ( Click here for malayalam )

Press Esc to close
show more