1 GBP = 103.12

അയർക്കുന്നം- മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു. മൂന്നാമത് സംഗമം കോവൻട്രിയിൽ മെയ് 25 -ന്

അയർക്കുന്നം- മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു. മൂന്നാമത് സംഗമം കോവൻട്രിയിൽ മെയ് 25 -ന്

ജോയൽ ചെറുപ്ലാക്കിൽ

കഴിഞ്ഞ രണ്ട് സംഗമങ്ങളുടെയും വിജയ നിറവിൽ അയർക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു.കെ നിവാസികൾ സ്നേഹ സൗഹൃദങ്ങൾ പങ്കു വയ്ക്കുന്നതിനായി വീണ്ടും യു.കെയിൽ ഒത്തുചേരുന്നു. 2019 മെയ് 25 ന് നടത്തുന്ന മൂന്നാമത് സംഗമം കോവൻട്രിയിലാണ് സംഘടിപ്പിക്കുന്നത്. മൂന്നാമത് സംഗമവും വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകസമിതി നടത്തി വരുന്നത്.

അയർക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽതാമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളിൽ നിന്നും യു.കെയിൽ താമസിക്കുന്ന മുഴുവൻ ആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാകർ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വർക്കി (പ്രസിഡന്റ്) – 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറർ) – 07737933896.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്:

സി.എ. ജോസഫ് – 07846747602
പുഷ്പ ജോൺസൺ – 07969797898.

സംഗമവേദിയുടെ വിലാസം:
Sacred Heart Catholic Church Hall,
Harefield Road, Coventry, CV2 4BT

Date: 25/05/2019
Time: 10 AM to 4 PM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more