1 GBP = 103.81

അരങ്ങുണരാന്‍ മൂന്നുനാള്‍ ..അണിഞ്ഞൊരുങ്ങി RSA അക്കാഡമി

അരങ്ങുണരാന്‍ മൂന്നുനാള്‍ ..അണിഞ്ഞൊരുങ്ങി RSA അക്കാഡമി

നോബി കെ ജോസ്

മിഡ്‌ലാണ്ട്‌സിന്റെ മണ്ണില്‍ ചിലങ്കകളുടെ താളമുയരാന്‍ ഇനി മൂന്നുനാള്‍ മാത്രം. ആത്മാവും ശരീരവും ഒന്നുചേര്‍ന്ന് ഒഴുകുന്ന അനുപമ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അപൂര്‍വ മണിക്കൂറുകള്‍ക്ക് ഒക്ടോബര്‍ 7 ശനിയാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് ടിപ്ടനില്‍ തിരശീല ഉയരും.മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കലാ മാമാങ്കമായ യുക്മ റീജണല്‍ കലാമേളയ്ക്ക് ആതിഥ്യമരുളാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് കലാമേള വേദിയായ ടിപ്ടന്‍ RSA അക്കാഡമി.

ഇതുവരെ നടന്ന റീജണല്‍ കലാമേളകളില്‍ എക്കാലത്തെയും മികച്ച വേദിയാണ് RSA അക്കാഡമി എന്നാണ് വിലയിരുത്തപ്പെടുന്നത്. നാലുവര്‍ഷം മുന്‍പ് മാത്രം ഉദ്ഘാടനം ചെയ്യപ്പെട്ട RSA അക്കാഡമിയിലെ സൌകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലുള്ളതാണ്.ആയിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള പ്രധാന സ്റ്റേജ്,രണ്ടു അനുബന്ധ സ്റ്റേജുകള്‍,പ്രത്യേക കഫറ്റീരിയ,വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നിങ്ങനെ ഈ അക്കാഡമിക്ക് വിശേഷണങ്ങള്‍ ഏറെയാണ്.

ഈ അക്കാദമിയില്‍ ആദ്യമായാണ് ഒരു സൌത്ത് ഇന്ത്യന്‍ പരിപാടി അരങ്ങേറുന്നത്.അതുകൊണ്ടുതന്നെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് അക്കാദമി അധികൃതരും കലാമേള സംഘാടകരും. ഒക്ടോബര്‍ എഴിന്റെ പകല്‍ പെയ്തിറങ്ങുമ്പോള്‍ മിഡ്‌ലാണ്ട്‌സ് മലയാളികളിലെ കലാപ്രേമികള്‍ക്ക് നെഞ്ചോട് ചേര്‍ക്കാന്‍ കുറെ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് RSA അക്കാഡമി സാക്ഷിയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.കലാമേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കാനും എല്ലാ കലാപ്രേമി കളെയും 2017 ഒക്ടോബര്‍ 7 ശനി യാഴ്ച ടിപ്പ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാമേള കമ്മിറ്റി അറിയിച്ചു.

കലാമേള വേദിയുടെ വിലാസം

The RSA Academy

Bilston road, Tipton, West Midlands

DY4 0BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more