1 GBP = 103.33

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ചു; 1500ല്‍ അധികം പേര്‍ കുടുങ്ങികിടക്കുന്നു

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ചു; 1500ല്‍ അധികം പേര്‍ കുടുങ്ങികിടക്കുന്നു

പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഇവര്‍ മരിച്ചത്. വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസം മുരിങ്ങൂര്‍. മരിച്ച രണ്ടു പേരെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 1500ല്‍ അധികം പേര്‍ ഇപ്പോഴും ധാ്യനകേന്ദ്രത്തില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.

പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം. ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരതരമാണെന്ന് പുറംലോകമറിഞ്ഞത്. ഇന്ന് ഹെലികോപ്ടറുകളുടെ സഹായത്തോടെ ആള്‍ക്കാരെ രക്ഷപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more