1 GBP = 103.68
breaking news

തലസ്ഥാന നഗരിയിൽ അക്രമങ്ങൾ നിയന്ത്രണാതീതം; വെസ്റ്റ് ലണ്ടനിൽ ഇരുപത്തിനാലുകാരിയായ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്നു

തലസ്ഥാന നഗരിയിൽ അക്രമങ്ങൾ നിയന്ത്രണാതീതം; വെസ്റ്റ് ലണ്ടനിൽ ഇരുപത്തിനാലുകാരിയായ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്നു

ലണ്ടൻ: ലണ്ടൻ നഗരത്തിലെ അക്രമങ്ങൾ നിയന്ത്രണാതീതമാകുന്നു. വെസ്റ്റ് ലണ്ടനിൽ ഇന്നലെ ഉച്ചക്കാണ് നടുറോഡിൽ ഒരു കുട്ടിയുടെ അമ്മയായ ഇരുപത്തിനാലുകാരിയായ യുവതിയെ കുത്തിക്കൊന്നത്. വെസ്റ്റ് ലണ്ടനിലെ അക്സബ്രിഡ്ജ് റോഡിലാണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംഭവം നടന്നത്. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ എത്തിയെങ്കിലും യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. അക്സ്ബ്രിഡ്ജ് റോഡിലുള്ള യുവതിയുടെ ഫാമിലി പിസ്സ ഷോപ്പിന് മുൻപിലാണ് സംഭവം നടന്നത്. ഡിലിയ ജാറിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ ഒരു കുഞ്ഞിന്റെ മാതാവ് കൂടിയാണ്.

സംഭവത്തെത്തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സംഭവസ്ഥലം സീൽ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് ഒരു കുഞ്ഞുങ്ങളുടെ ബഗ്ഗിയും കിടന്നിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സംഭവം നടന്ന സമയത്ത് കുഞ്ഞും ബഗ്ഗിയിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. അടുത്ത ബന്ധുക്കളെ വിവരമറിയിച്ചതായും ഇന്ന് പോസ്റ്റ് മോർട്ടം നടക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം പോലീസിനെതിരെയും പരിസരവാസികളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. പ്രദേശത്തെ കുറ്റകൃത്യങ്ങളിൽ പോലീസിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അക്രമങ്ങൾ നിയന്ത്രണാതീതമാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു. ലണ്ടനിലും നഗരപ്രാന്തങ്ങളിലും ദിനം പ്രതി അക്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണ്. പോലീസ് വകുപ്പിൽ ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും ഉള്ളത് വെട്ടിച്ചുരുക്കിയതുമാണ് അക്രമങ്ങൾ വർദ്ധിക്കുവാൻ കാരണം. ഈ വർഷം തന്നെ ഇതുവരെ നൂറിലധികം കത്തിക്കുത്ത് ആക്രമങ്ങളാണ് തലസ്ഥാന നഗരിയിൽ അരങ്ങേറിയത്, ഇതിൽത്തന്നെ കൊല്ലപ്പെട്ടത് അറുപതിലധികം വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more