1 GBP = 103.14

എൻ എച്ച് എസിന് അധികമായി 20 ബില്യൺ പൗണ്ട് നൽകുമെന്ന് പ്രഖ്യാപിച്ച് തെരേസാ മേയ്; അധിക നികുതി ഏർപ്പെടുത്തുമെന്ന സൂചനയും

എൻ എച്ച് എസിന് അധികമായി 20 ബില്യൺ പൗണ്ട് നൽകുമെന്ന് പ്രഖ്യാപിച്ച് തെരേസാ മേയ്; അധിക നികുതി ഏർപ്പെടുത്തുമെന്ന സൂചനയും

ലണ്ടൻ: ഫണ്ടില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസിന് പ്രതീക്ഷയ്ക്ക് വക നൽകി തെരേസാ മേയുടെ പ്രഖ്യാപനം. 2023 ഓടെ ഇരുപത് ബില്യൺ പൗണ്ട് എൻ എച്ച് എസിന് വകമാറ്റുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെക്സിറ്റ്‌ നടപ്പാക്കുമ്പോൾ യൂറോപ്യൻ യൂണിയന് നൽകുന്ന പണം എൻ എച്ച് എസിന് നൽകുമെന്ന വാഗ്ദാനമാണ് നിറവേറ്റപ്പെടാൻ പോകുന്നതെന്ന ധാരണ പൂർണ്ണമായും വേണ്ട. ബ്രെക്സിറ്റ്‌ ഡിവിഡന്റിൽ നിന്ന് കുറച്ച് മാത്രമേ ഇത്തരത്തിൽ വക മാറ്റുന്നുള്ളൂ. ബാക്കി തുകക്ക് നികുതി വർധിപ്പിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകുന്നത്.

എൻ എച്ച് എസ് ഫണ്ട് വർഷം നാല് ശതമാനം വർധിപ്പിക്കണമെന്ന എൻ എച്ച് എസ് മേധാവി സൈമൺ സ്റ്റീഫന്റെ ആവശ്യത്തിന് ഒപ്പമെത്തിയില്ലെങ്കിലും നിലവിൽ പ്രഖ്യാപിച്ച കണക്കനുസരിച്ച് മൂന്ന് ശതമാനം ഫണ്ടാണ് അധികം ലഭിക്കുക. ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ബ്രെക്സിറ്റ്‌ വാദികൾ മുന്നോട്ട് വച്ച പ്രധാന വാഗ്ദാനമായിരുന്നു എൻ എച്ച് എസിന് ആഴ്ചയിൽ 350 മില്യൺ പൗണ്ട് വക മാറ്റുമെന്ന്. യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുതൽ വാങ്ങുമ്പോൾ നിലവിൽ അംഗത്വത്തിനായി നൽകിക്കൊണ്ടിരിക്കുന്ന ഭീമമായ തുക എൻ എച്ച് എസ് പ്രവർത്തനങ്ങൾക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ബ്രെക്സിറ്റ്‌ ചർച്ചകൾ പുരോഗമിക്കവേ സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. ബ്രെക്സിറ്റ്‌ വാദികളിൽ നിന്ന് സർക്കാരിന് ഇക്കാര്യത്തിൽ കടുത്ത വിമര്ശനവുമേൽക്കേണ്ടി വന്നിരുന്നു. അതിന് ഒരു പരിധിവരെ തടയിട്ടുകൊണ്ടാണ് മേയുടെ പുതിയ പ്രഖ്യാപനം.

അനുവദിക്കുന്ന ഫണ്ടിൽ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും നിയമിക്കുന്നതിനാകും മുൻഗണന. കൂടാതെ കൂടുതൽ കാര്യക്ഷമമായി മെന്റൽ ഹെൽത്ത് സർവീസ് നടപ്പാക്കുന്നതിനും ക്യാൻസർ രോഗങ്ങൾക്കും സോഷ്യൽ കെയറിനുമായിരിക്കും തുക ചിലവഴിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more