1 GBP = 103.52
breaking news

2021 – വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ഔദോഗിക തുടക്കം

2021 – വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ  ഔദോഗിക തുടക്കം

ബിർമിംഗ്ഹാം: ആഗോളകത്തോലിക്കാ സഭയിൽപരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച വിശുദ്ധയൗസേപ്പിതാവിന്റെ വർഷത്തിന്  ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപതയിൽ ഔദ്യോഗികമായതുടക്കം. രൂപതാതല ഉദ്ഘാടനം മാർ ജോസഫ്സ്രാമ്പിക്കൽ നിർവഹിച്ചു.  യേശുവിനെ വളർത്തിയവിശുദ്ധ യൗസേപ്പിതാവിന്റെ മാതൃക സഭയെവളർത്തുന്നതിൽ ഓരോ വിശ്വാസിയുംസ്വീകരിക്കണമെന്ന് തന്റെ ഉദ്‌ഘാടന സന്ദേശത്തിൽരൂപതാധ്യക്ഷൻ ഓർമ്മപ്പെടുത്തി. ദൈവഹിതംസ്വീകരിക്കുവാനുള്ള വിശുദ്ധ യൗസേപ്പിതാവിന്റെനിശബ്ദത ശബ്ദമുഖരിതമായ ഈ ലോകത്തിൽഓരോ വിശ്വാസിയും കൈക്കൊള്ളണമെന്നും തന്റെഇടയലേഖനത്തെ പരാമർശിച്ചുകൊണ്ട്രൂപതാസമൂഹത്തോട്  പിതാവ് ആഹ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിന്റെവർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പപുറപ്പെടുവിച്ച “പാട്രിസ് കോർദെ” (പിതാവിന്റെഹൃദയത്തോടെ) എന്ന അപ്പസ്തോലികപ്രബോധനത്തെക്കുറിച്ച് ബിഷപ്പ് മാർ ജോസഫ്പാംപ്ലാനി, രൂപതയിലെ വൈദികർക്കായി നടത്തിയസെമിനാറിൽ വിശദീകരിക്കുകയുണ്ടായി. സാർവത്രിക സഭയുടെ രക്ഷാധികാരിയായ വിശുദ്ധയൗസേപ്പിതാവ് അജപാലകർക്കുള്ള ഏറ്റവുംശക്തമായ മാതൃകയാണെന്നും ദൈവസ്വരത്തിലേക്ക്ഉറ്റുനോക്കുന്ന യൗസേപ്പിതാവ് സുവിശേഷത്തിന്റെലഘുരൂപമാണെന്നും അപ്പസ്തോലികപ്രബോധനത്തെ ഉദ്ധരിച്ച് പിതാവ് ഓർമ്മപ്പെടുത്തി. 

സെമിനാറിൽ മാർ ജോസഫ് സ്രാമ്പിക്കൽസ്വാഗതവും, മോൺ. സജിമോൻ  മലയിൽപുത്തൻപുരയിൽ കൃതജ്ഞതയും രേഖപ്പെടുത്തി. 

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more