1 GBP = 103.84
breaking news

2019 നെ വരവേറ്റ് ബ്രിട്ടൻ; പുതുവത്സരാഘോഷങ്ങൾക്ക് ബിഗ് ബെന്നിന് മുന്നിൽ തടിച്ച് കൂടിയത് ഒരു ലക്ഷത്തിലധികം

2019 നെ വരവേറ്റ് ബ്രിട്ടൻ; പുതുവത്സരാഘോഷങ്ങൾക്ക് ബിഗ് ബെന്നിന് മുന്നിൽ തടിച്ച് കൂടിയത് ഒരു ലക്ഷത്തിലധികം

ലണ്ടൻ: ആഹ്ലാദവും ആവേശവും പങ്കുവെച്ച് ബ്രിട്ടൻ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികളും ഒരുക്കിയിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച് ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുമ്പോള്‍ പ്രതീക്ഷയുടെ പുതിയ പുലരിയെ വരവേല്‍ക്കുന്ന ആവേശത്തിലായിരുന്നു ബ്രിട്ടൻ ജനതയും.

ലണ്ടനിൽ ബിഗ് ബെന്നിന് മുന്നിലായിരുന്നു പ്രധാന ആഘോഷ പരിപാടികൾ. ഇക്കുറിയും ഒരു ലക്ഷത്തിലധികം ആളുകളാണ് ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയത്. ലണ്ടൻ ഐയിൽ ഒരുക്കിയ കരിമരുന്ന് പ്രയോഗത്തിനൊപ്പം ‘ലണ്ടൻ ഈസ് ഓപ്പൺ’ എന്ന് ഏഴു ഭാഷകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

എഡിൻബൊറോയിൽ സ്ട്രീറ്റ് പാർട്ടിയും ഫ്രാൻസ് ഫെർഡിനാൻസിന്റെ സംഗീത പരിപാടിയുമായിരുന്നു പ്രധാന ആകർഷണം. കാർഡിഫിൽ സിവിക് സെന്ററിന് പുറത്ത് ഒരുക്കിയ വിന്റർ വണ്ടർലാൻഡിൽ കരിമരുന്ന് പ്രയോഗവും മ്യൂസിക്കൽ നൈറ്റും ആഘോഷങ്ങളുടെ ഭാഗമായി. ബെൽഫാസ്റ്റിൽ സിറ്റി ഹാളിലായിരുന്നു ആഘോഷ പരിപാടികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more