1 GBP = 103.70

2016 ലെ JSVBS ഒക്ടോബര്‍ 24ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍

2016 ലെ JSVBS ഒക്ടോബര്‍ 24ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍

ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ JSVBS, ഒക്ടോബര്‍ 24 നു രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. പള്ളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസും ആംഗ്ലിക്കന്‍ ചര്‍ച് വികാരി ഫാ. ഗിര്‍ഫേസും നേതൃത്വം നല്കുന്ന JSVBS ന്റെ വിഷയം ”ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.” (യോഹന്നാന്‍ 10: 11) എന്നുള്ളതാകുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ രാവിലെ 9നു തന്നെ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് സണ്ടേസ്‌കൂള്‍ കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് (07411932075), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817680434), സെക്രട്ടറി മാത്യു ജോണ്‍ (07714516271) എന്നിവരുമായി ബന്ധപ്പെടുക.
St George JSC, Birmingham.
Albert Road,
Stechford.
Birmingham. B33 8AU.

Post Your Comments Here ( Click here for malayalam )

Press Esc to close
show more