1 GBP = 104.04
breaking news

20 മിനിറ്റിനകം കോ​വി​ഡ് ആൻറിബോഡി കണ്ടെത്താം; പുതിയ സ്ര​വ പ​രി​ശോ​ധ​ന​ രീ​തി വി​ക​സി​പ്പി​ച്ച്​ ഗ​വേ​ഷ​ക​ർ

20 മിനിറ്റിനകം കോ​വി​ഡ് ആൻറിബോഡി കണ്ടെത്താം; പുതിയ സ്ര​വ പ​രി​ശോ​ധ​ന​ രീ​തി വി​ക​സി​പ്പി​ച്ച്​ ഗ​വേ​ഷ​ക​ർ

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ശ​രീ​ര​ത്തി​ലെ കോ​വി​ഡ്​ ആ​ൻ​റി ബോ​ഡി​യു​ടെ അ​ള​വ്​ 20 മി​നി​റ്റി​ന​കം കൃ​ത്യ​വും വി​ശ്വ​സ​നീ​യ​വു​മാ​യ രീ​തി​യി​ൽ​ ക​ണ്ടെ​ത്താ​വു​ന്ന സ്ര​വ പ​രി​ശോ​ധ​ന​ രീ​തി വി​ക​സി​പ്പി​ച്ച്​ ഗ​വേ​ഷ​ക​ർ. കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ബി.​എ​ൽ.​ഐ-​​ഐ.​എ​സ്.​എ (ബ​യോ​​െ​ല​യ​ർ ഇ​ൻ​റ​ർ​ഫെ​റോ​മെ​ട്രി ഇ​മ്യൂ​ണോ​സോ​ർ​ബ​ൻ​റ്​ അ​സെ) എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ പു​തി​യ സ്ര​വ​പ​രി​ശോ​ധ​ന സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​യു​ടെ അ​ള​വ്​ ക​ണ്ടെ​ത്താ​നു​ള്ള നി​ല​വി​ലെ രീ​തി​യാ​യ ‘എ​ൈ​ല​സ’ ടെ​സ്​​റ്റി​നെ അ​പേ​ക്ഷി​ച്ച്​ ഒ​ട്ടും സ​ങ്കീ​ർ​ണ​മ​ല്ലാ​ത്ത​തും വേ​ഗ​ത്തി​ലു​മു​ള്ള പ​രി​ശോ​ധ​ന രീ​തി​യാ​ണി​തെ​ന്ന് മെ​ഡി​ക്ക​ൽ ജേ​ണ​ലാ​യ സ​യ​ൻ​റി​ഫി​ക്​ റി​പ്പോ​ർ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

നി​ല​വി​ലെ രീ​തി​യാ​യ ‘എ​ൈ​ല​സ’ സ​ങ്കീ​ർ​ണ​മാ​യ ല​ബോ​റ​ട്ട​റി പ്ര​ക്രി​യ​യാ​ണ്. അ​തു​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നാ​ലു മു​ത​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ എ​ടു​ക്കും. മാ​ത്ര​മ​ല്ല, ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​യു​ടെ ശ​ക്തി എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന സൂ​ച​ന ഫ​ല​ങ്ങ​ളാ​ണ്​ ഇ​വ ന​ൽ​കു​ക. എ​ന്നാ​ൽ, ബി.​എ​ൽ.​ഐ-​​ഐ.​എ​സ്.​എ ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​യു​ടെ അ​ള​വ്​ കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​മെ​ന്ന്​ കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ റെ​ബേ​ക്ക ഡു​ബോ​യി​സ്​ പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more