1 GBP = 104.06

വിധവകള്‍ക്ക് ഒരു ജീവിതം നല്‍കിയാല്‍ സര്‍ക്കാര്‍ നല്‍കും രണ്ടു ലക്ഷം

വിധവകള്‍ക്ക് ഒരു ജീവിതം നല്‍കിയാല്‍ സര്‍ക്കാര്‍ നല്‍കും രണ്ടു ലക്ഷം

ഒരുകാലത്ത് സതി വരെ നടപ്പാക്കിയ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇപ്പോള്‍..ഭര്‍ത്താവിനെ നഷ്ടമാകുന്നതോടെ ദുരിത ജീവിതത്തിലാകുന്നവര്‍ക്ക് കൈതാങ്ങാകുന്ന തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത്.
വിധവകളെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ വക രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കും.സര്‍ക്കാര്‍ കീഴില്‍ സാമുഹിക നീകി വകുപ്പാണ് പാരിതോഷികം പ്രഖ്യാപിച്ചത്.വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.ഒരു വര്‍ഷം ആയിരം വിധവകളെ വിവാഹം കഴിപ്പിക്കാനാകുമെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍.18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്.പുതിയ പദ്ധതിക്കായി പ്രമേയം പാസായി.ധനകാര്യ വകുപ്പിന്റെ അനുമതി കിട്ടിയാല്‍ നടപ്പായി തുടങ്ങും.
ജനങ്ങളുമായി സര്‍ക്കാര്‍ സംവദിക്കുന്ന ‘ ദില്‍ സേ’ പരിപാടിയിലാണ് സ്ത്രീകളുടെ സംരക്ഷണാര്‍ത്ഥം മുഖ്യമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്.രാജ്യത്ത് തന്നെ ഇതൊരു ചരിത്ര സംഭവമാണ്.അതിനാല്‍ മികച്ച അഭിപ്രായമാണ് പുതിയ തീരുമാനത്തിനോട് ജനം പങ്കുവച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more