1 GBP = 103.11
breaking news

റഷ്യ-യുക്രെയ്ൻ: പിന്തുണ തേടി പുടിനും സെലൻസ്കിയും

റഷ്യ-യുക്രെയ്ൻ: പിന്തുണ തേടി പുടിനും സെലൻസ്കിയും

കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നിർണായക ഘട്ടത്തിലെത്തിനിൽക്കെ ലോകരാഷ്ട്രങ്ങൾക്കിടയിൽ പിന്തുണ തേടി രാജ്യത്തലവന്മാർ. തുടക്കത്തിലെ റഷ്യൻ മേധാവിത്വത്തിന് ഇളക്കം തട്ടി യുക്രെയ്നും തിരിച്ചടിച്ചു തുടങ്ങിയതോടെ മേഖലയിൽ സമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യത തെളിയുകയാണ്. ഇതോടെ ഇരുരാജ്യത്തലവന്മാരും ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്. ഉസ്ബെകിസ്താനിലെ സമർക്കന്തിൽ തുടങ്ങിയ ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി സഹകരണം തേടിയിട്ടുണ്ട് പുടിൻ.

യുക്രെയ്ന് പിന്തുണ നൽകുന്നതിൽ പടിഞ്ഞാറൻ രാജ്യങ്ങൾ മുമ്പന്തിയിലാണെന്നിരിക്കെ റഷ്യ-ചൈന സഹകരണം ഗുണം ചെയ്യുമെന്നാണ് പുടിന്റെ വിലയിരുത്തൽ. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാവട്ടെ യൂറോപ്യൻ യൂനിയന്റെ പിന്തുണ ഒന്നുകൂടി ഉറപ്പിക്കാനുള്ള ശ്രമ​ത്തി​ലാ​ണ്. യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്റ് ഉ​ർ​സു​ല വോ​ൻ ഡെ​ർ ലെ​യ​നു​മാ​യി സെ​ല​ൻ​സ്കി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more