1 GBP = 103.87

യു കെ കെ സി എ കൺവെൻഷൻ സ്വാഗത നൃത്തം ചരിത്രത്തിലേക്ക്; 175 നർത്തകർക്കൊപ്പം ആടിത്തിമിർക്കാൻ അയ്യായിരത്തില്പരം കാണികളും… പരിശീലനം അവസാനഘട്ടത്തിലേക്ക്…

യു കെ കെ സി എ കൺവെൻഷൻ സ്വാഗത നൃത്തം ചരിത്രത്തിലേക്ക്; 175 നർത്തകർക്കൊപ്പം  ആടിത്തിമിർക്കാൻ അയ്യായിരത്തില്പരം കാണികളും… പരിശീലനം അവസാനഘട്ടത്തിലേക്ക്…
സണ്ണി ജോസഫ് രാഗമാലിക
യു കെ കെ സി യുടെ പതിനേഴാമത് ദേശീയ കൺവെൻഷന്റെ ഭാഗമായി നടക്കുന്ന മഹാസമ്മേളനത്തിന്റെ സ്വാഗത നൃത്ത പരിശീലനം വിവിധങ്ങളായ തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും നൃത്ത നൃത്ത്യ ങ്ങളുടെയും നാട്യലാസ്യകലകൾസമന്വയിപ്പിച്ചു കലയുടെ മൂർത്തിമത്ഭാവങ്ങൾ ആവാഹിച്ചുകൊണ്ട് സപ്തവർണ്ണങ്ങളിൽ ചാലിച്ചെടുത്ത മാരിവില്ലിെൻറ ശോഭയോട് കൂടി കാണികളെ അടിമുടി ആവേശ കോൾമയിർ കൊള്ളിക്കുന്നതിനായി അണിയറ പരിശീലനങ്ങളുടെ അവസാന പാദങ്ങളിലേക്ക് കടന്നിരിക്കുന്നു . UK യിൽ അങ്ങോളമിങ്ങോളമുള്ള വിവിധ യൂണിറ്റുകളിൽ പെട്ട 175 ൽപരംകലാകാരന്മാരും കലാകാരികളും ആണ് ഇതിൽ പങ്കെടുക്കുന്നത്. കൺവെൻഷൻ ആപ്തവാക്യത്തിൽ ചുവടുപിടിച്ച ഗാനരചനയുടെ അടിസ്ഥാനത്തിലാണ് വേദിയിൽ നൃത്തച്ചുവടുകൾ അരങ്ങേറുക. സ്വാഗത നൃത്ത കമ്മറ്റിയുടെ ചെയർമാൻ ശ്രീ ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിയുടെ നേതൃത്വത്തിൽ. ശ്രീ തോമസ് പാലകൻ ,ശ്രീ മോൻസി തോമസ് , ശ്രീ സോജി പഴയിടത്ത്, ശ്രീമതി മിനി ബെന്നി ,ശ്രീമതി ജൂലി ബിനു എന്നിവർ രാപകലില്ലാതെ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. കോറിയോഗ്രാഫി രംഗത്ത് യൂറോപ്പിലെ തരംഗമായ ശ്രീ കലാഭവൻ നൈസിന്റെ മാന്ത്രിക ചുവടുകൾ നൃത്ത ദൃശ്യാവിഷ്കാരത്തിെൻറ കൊടുമുടിയിലെത്തിക്കുന്നു.

ആഗോള ക്‌നാനായ സമുദായത്തിന് ആവേശമേകി UKKCA സ്വാഗത നൃത്തം അരങ്ങിലെത്തുന്നത് ജൂലൈ 7 ന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more