1 GBP = 104.26
breaking news

പതിനേഴാമത്‌ ചെമ്പഴന്തി കുടുംബ സംഗമം ഞായറാഴ്ച ബ്രിസ്റ്റോളില്‍

പതിനേഴാമത്‌ ചെമ്പഴന്തി കുടുംബ സംഗമം ഞായറാഴ്ച ബ്രിസ്റ്റോളില്‍

യുകെ എസ് എന്‍ ഡി പി യോഗം 6170 ന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ പതിനേഴാമത് കുടുംബ സംഗമം ഒക്ടോബര്‍ 23 ഞായറാഴ്ച ബ്രിസ്റ്റോളില്‍ നടക്കും.

കണ്‍വീനര്‍ ലൈജു രാഘവന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ രാജി ഷാജി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും. ശാഖാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ടി. എസ്. സതീശന്‍, വി. എസ്. സുധാകരന്‍, വനിതാ സംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, കമ്മിറ്റിയംഗങ്ങളായ സന്തോഷ് കുമാര്‍ പി.ജി, സിംല ഷാജി, ദിലീപ് എക്‌സിറ്റര്‍, മനു വാസു പണിക്കര്‍, സോജാ കെ. പ്രകാശ്, ശ്രീജാ രാജ് മോഹന്‍ എന്നിവര്‍ പ്രസംഗിക്കും.

സമൂഹ പ്രാര്‍ത്ഥനക്ക് ശേഷം ശ്രീ. ജിതേഷ് പണിക്കരുടെ ഭഗവത് ഗീതാ ക്ലാസ്സ് നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സംഗമം വൈകീട്ട് 5 മണിക്ക് പര്യവസാനിക്കും.

വേദി: 29 Machin Road

Henbury

Bristol

BS107HQ

ഫോണ്‍: 07723730828

Post Your Comments Here ( Click here for malayalam )

Press Esc to close
show more