1 GBP = 103.89
breaking news

പതിനാലാമതു എംപിഎ യുകെ നാഷണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 14 മുതല്‍ 16 വരെ മാഞ്ചസ്റ്ററില്‍

പതിനാലാമതു എംപിഎ യുകെ നാഷണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 14 മുതല്‍ 16 വരെ മാഞ്ചസ്റ്ററില്‍

ഡോണി തോമസ്

മാഞ്ചസ്റ്റര്‍: യുകെയിലുള്ള മലയാളി പെന്റക്കൊസ്റ്റ് വിശ്വാസികളുടെ പതിനാലാമതു വാര്‍ഷിക സംഗമത്തിന് ഏപ്രില്‍ 14ന് മാഞ്ചസ്റ്ററില്‍ ആരംഭമാകും. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി മലയാളി വിശ്വാസികളും പ്രസംഗകരും എത്തിച്ചേരുന്ന ഈ സംഗമം യുകെയിലുള്ള എല്ലാ വിഭാഗം പെന്റക്കൊസ്റ്റ് വിശ്വാസികളുടെയും ഏറ്റവും വലിയ സംഗമമാണ്. എം പി എ പ്രസിഡന്റ് പാസ്റ്റര്‍ ടി. എസ്. മാത്യു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ. ജെ. തോമസ് മുഖ്യ പ്രാസംഗികനയിരിക്കും.

മാഞ്ചസ്റ്ററിലെ ജെയിന്‍ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിലാണ് കോണ്‍ഫറന്‍സ് നടക്കുന്നതെന്ന് എംപിഏ യുകെയുടെ സെക്രട്ടറി പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം അറിയിച്ചു (അഡ്രസ്സ് : ജെയിന്‍ കമ്മ്യൂണിറ്റി സെന്റര്‍, 667/669 സ്റ്റോക്‌പോര്‍ട് റോഡ്, മാഞ്ചസ്റ്റര്‍ M12 4QE (Jain Community Centre, 667/669 Stockport Road, Manchester M12 4QE)

ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയം ജൂഡ് 1:3 ആണ് ‘വിശുദ്ധന്മാര്‍ക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു’ Contend earnestly for the Faith (Jude 3).

ഏപ്രില്‍ 14 & 15 ന് രാവിലെ ഒമ്പതര മണി മുതല്‍ രാത്രി ഒമ്പത് വരെ (9:30am to 9:00pm) സമ്മേളനം നടക്കും. ഏപ്രില്‍ 16ന് രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒരു മണിക്ക് പൊതു ആരാധനയോടു കൂടി കോണ്‍ഫറന്‍സ് സമാപിക്കും. എംപിഏ യൂകെയുടെ സംഗീതവിഭാഗം സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുകയും ഡല്‍ഹിയില്‍ നിന്നും സിസ്റ്റര്‍ പേര്‍സിസ് ജോണ്‍ സംഗീത ശുശ്രുഷക്കുവേണ്ടി പ്രത്യേകം കടന്നുവരുന്നു.ആത്മ നിറവിലുള്ള ആരാധന, വചനധ്യാനം, യുവജനങ്ങളുടെ പരിപാടികള്‍, കുട്ടികളുടെ പരിപാടികള്‍, സഹോദരികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ വിവിധ സെക്ഷനുകളില്‍ ഉണ്ടായിരിക്കും.

പ്രസിഡന്റ് പാസ്റ്റര്‍ റ്റി എസ് മാത്യു (07723399885) , വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സജി മാത്യു (07903549094), സെക്രട്ടറി പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം (07728267127), ജോയിന്റ് സെക്രട്ടറി ഡോണി ഫിലിപ്പ്, ട്രഷറര്‍ ബ്രദര്‍ മാമന്‍ ജോര്‍ജ്, കോണ്‍ഫറന്‍സ് കണ്‍വീനര്‍ പാസ്റ്റര്‍ ടോമി കുര്യന്‍, മ്യൂസിക് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഡേവിഡ് മാമന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബെന്‍ മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍ ഡോണി തോമസ്, പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ സിസില്‍ ചീരന്‍, ലോക്കല്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ലി ഫിലിപ്പ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ വത്സമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നു. യുകെയിലുള്ള എല്ലാ മലയാളികളെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more