1 GBP = 103.68

യു കെ മലയാളികളുടെ നല്ലമനസിനു നന്ദി,ഇതുവരെ 1155   പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചു 

യു കെ മലയാളികളുടെ നല്ലമനസിനു നന്ദി,ഇതുവരെ 1155   പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചു 
ടോം ജോസ് തടിയംപാട്
‌ കേരള പോലീസ് ചെയ്യുന്ന സൽപ്രവർത്തിയെ  ..പ്രീകീർത്തിക്കുന്നതിനും  സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് ഇതുവരെ 1155   പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .ഈ കൊറോണയുടെ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്തും കേരത്തിലെ മനുഷ്യരോട് കാരുണ്യം കാണിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നന്ദി അറിയിക്കുന്നു .
പണം നാട്ടിൽ എത്തിച്ചു ഡി ഡി എടുത്തു ഇടുക്കി പോലീസ് സൂപ്രണ്ടിനെ ഏൽപ്പിച്ചു  A D G P  ടോമിൻ തച്ചങ്കരിയുടെ കൈയിൽ എത്തിച്ചുകൊടുക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സെക്രെട്ടറി  ടോമി ജോസ് തടിയംപാടിനെ ഏല്പിച്ചതായി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു .
ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ വാർത്തകൾ ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച  മാത്യു അലക്‌സാണ്ടർ ,  തമ്പി ജോസ് ,ആന്റോ ജോസ്,മനോജ് മാത്യു ,ബിനു ജേക്കബ് ,ഡെൻസൺ തോമസ് എന്നിവരോട്  ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു
ഞങ്ങൾ  ഇങ്ങനെ  ഒരു ചാരിറ്റിയുമായി ഇറങ്ങിത്തിരിക്കാൻ  കാരണം മാതൃഭൂമി ചലനിൽ കേരളാപോലീസ് നാട്ടിൽ ഒറ്റക്കു താമസിക്കുന്ന  മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന  പരിപാടിയെപ്പറ്റി A D G P  ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേൾക്കാൻ ഇടയായതുകൊണ്ടാണ് ..
. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്ധിയോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് .ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ  കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു  ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  A D G P  ടോമിൻ തച്ചങ്കരി സന്നദ്ധത  അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും  ചെയ്തതിരുന്നു.അതിന്റെ  അടിസ്ഥാനത്തിലാണ്  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
ഈ കൊറോണ കാലത്തു ഒരു അമ്പതിനായിരം രൂപ കൊടുക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഞങൾ പ്രവർത്തനം ആരംഭിച്ചത് എന്നാൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ കൊടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ് .ഇതുവരെ ഞങ്ങളുടെ അക്കൗണ്ടിൽ ലഭിച്ച പൗണ്ടിന്റെ  1155   സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 86  ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ  കഴിഞ്ഞിട്ടുണ്ട്,ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു .യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ ഒരിക്കൽക്കൂടി നന്ദിയോടെ സ്മരിക്കുന്നു. .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത്  സാബു ഫിലിപ്പ്,  ടോം ജോസ് തടിയംപാട്  ,സജി തോമസ്‌ ,.എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more