1 GBP = 103.68
breaking news

യുക്മ മിഡ് ലാൻഡസ്‌ റീജിയൺ കലാമേള അപേക്ഷകൾ സ്വികരിക്കുന്നത് നാളെ അവസാനിക്കും

യുക്മ മിഡ് ലാൻഡസ്‌ റീജിയൺ കലാമേള അപേക്ഷകൾ സ്വികരിക്കുന്നത് നാളെ അവസാനിക്കും

ജയകുമാർ നായർ 

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള അപേക്ഷകൾ സ്വികരിക്കുന്നത് നാളെ കൂടി മാത്രം (ഒക്ടോബർ 20). കലാമേള 2019 ഒക്ടോബർ 26 ശനിയാഴ്ച നടത്ത പ്പെടും, മത്സരാർത്ഥികൾ അംഗ അസോസിയേഷൻ വഴി ഓൺ ലൈനിൽ രജിസ്റ്റർ ചെയേണ്ടതാണ് . ബന്ധപ്പെട്ട ഓൺലൈൻ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷൻ കളിലും എത്തിച്ചു കഴിഞ്ഞു, എല്ലാ മത്സരാർത്ഥി കളും അംഗ അസോസിയേഷൻ കളും ഇത് ഒരു അറിയിപ്പായി സ്വികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു . ഒരു അംഗ അസോസിയേഷൻ നിൽ നിന്നുംഇത്തവണ ഒരു ഇനത്തിൽ മുന്ന് മത്സരാരാർധികളെ പങ്കെടുപ്പിക്കുവാൻ കഴിയും . .

രജിസ്ട്രേ ഷെൻ ഫീസ്‌ കഴിഞ്ഞ വർഷത്തെ നിരക്കിൽ തന്നെ തുടരും .മത്സരാരാർധിക ളിൽ നിന്നും ഒരു ഇനത്തിന് മുന്ന് പൌണ്ട് ഈടാക്കുമ്പോൾ കാണികളിൽ നിന്നും മൂന്നു പൌണ്ട് മാത്രമേ ഈ വർഷവും ഈടാക്കുകയുള്ളു.

എല്ലാ മത്സരാർത്ഥി കളും അവരവരുടെ അസോസിയേഷ നുമായി ബന്ധപ്പെട്ട് ഈമാസം ഇരുപതാം തീയതിക്കുമുൻപായി രജിസ്റ്റർ ചെയ്യെണ്ടതാണ് .

പത്താമത് യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജണൽ കമ്മിറ്റി അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more