1 GBP = 103.16

നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12ന് ബോൾട്ടനിൽ

നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 12ന് ബോൾട്ടനിൽ

യുക്മയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ വെച്ച് നടത്തുവാൻ സെപ്റ്റംബർ 14ന് റീജിയണൽ പ്രസിഡന്റ് ജാക്സൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംപൂർണ്ണ ഓൺലൈൻ രജിസ്ട്രേഷൻ മുതൽ പരാതികൾക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണൽ കലാമേളക്ക് തയ്യാറെടുക്കുന്നത്.

നാഷണൽ സെക്രട്ടറി ശ്രീ അലക്സ് വർഗീസിന്റെ സ്വന്തം റീജിയനിൽ നടക്കാൻ പോകുന്ന നാഷണൽ കലാമേളയുടെ ട്രയൽ റണ്ണായി ഈ റീജിയണൽ കലാമേളയെ കാണുന്നതായി അദ്ദേഹം പറയുകയുണ്ടായി. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 9 ബുധനാഴ്ച രാത്രി 12 മണി ആയിരിക്കും. റീജിയണൽ ആർട്സ് കോർഡിനേറ്റർ രാജീവിന്റെ നേത്യത്വത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ദേശീയ സെക്രട്ടറി അലക്സ് വർഗ്ഗീസ് രക്ഷാധികാരിയും റീജിയണൽ പ്രസിഡന്റ് അഡ്വ. ജാക്സൺ തോമസ് ചെയർമാനും റീജിയണിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവും ഹോസ്റ്റിങ് അസ്സോസിയേഷൻ പ്രതിനിധിയുമായ ശ്രീ കുരൃൻ ജോർജ്ജ് വൈസ് ചെയർമാനും ആർട്സ് കോർഡിനേറ്റർ രാജീവ് കൺവീനറും ആയ കമ്മിറ്റിയിൽ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റർ, ഷെറിൻ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജിയണൽ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറർ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോർഡിനേറ്റർമാരായി വൈസ് പ്രസിഡന്റ് കെ ഡി ഷാജി മോനും മുൻ പ്രസിഡന്റ് ഷിജോ വർഗ്ഗീസും അവാർഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വർക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണൽ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുൻ റീജിയണൽ സെക്രട്ടറി തങ്കച്ചൻ ഏബ്രഹാമും ചേർന്ന് ആയിരിക്കും.

രാവിലെ 10 മണിക്ക് ഭദ്രദീപം തെളിയിച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന മൽസരങ്ങൾ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് തയ്യാറായി വരുന്നത്.

രജിസ്ട്രേഷനും കലാമേള സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളുടെ അസ്സോസിയേഷൻ സെക്രട്ടറിയേയോ കലാമേളയുടെ ചുമതലക്കാരനെയൊ ബന്ധപ്പെടേണ്ടതാണ്.

വാർത്തകൾ അയക്കുന്നത്

പി ആർ ഓ
യുക്മ
നോർത്ത് വെസ്റ്റ് റീജിയൺ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more